ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം : അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങള്‍ക്കെതിരായ എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഒക്ടോബര്‍ ഏഴിനും 13 നും വന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതി തള്ളുകയും സിംഗില്‍ ബെഞ്ച് വിധി ശരിവെച്ചത്. നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന കാരണത്താല്‍ 103 ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് കോടതി നേരത്തെ നിരസിച്ചത്. ഹര്‍ജികളില്‍ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തില്‍ കോടതി എല്ലാ ഹര്‍ജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്.

ഭരണഘടനയുടെ അനുഛേദം 243 O(a) ,243ZG പ്രകാരം ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതാണെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹര്‍ജികള്‍ക്കെതിരായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഉന്നയിച്ച പ്രാഥമികമായ വാദങ്ങള്‍ക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും നിരീക്ഷണങ്ങളും ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ച് അപ്പീലുകള്‍ തള്ളിയത്. ഡീലിമിറ്റേഷന്‍ കമ്മീഷന് വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വ. ദീപു ലാല്‍ മോഹന്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....