കൊല്ലം : കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി അടച്ചു പൂട്ടി. ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈനിലാക്കി.
കൊവിഡ് ഹോട്ട്സ്പോട്ടായ കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനയില്‍ ഇവര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് മലപ്പുറത്ത് കാറ്ററിംഗ് ജോലി ചെയ്യുകയാണ്. ആശുപത്രി അണുവിമുക്തമാക്കുന്നതു വരെ ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.