രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം ; സോണിയ ഗാന്ധിയെ ആവശ്യമറിയിച്ച് നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്.

എഐസിസി നിരീക്ഷകന്‍ അജയ് മാക്കന് നേരെ വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട് അനുകൂലികള്‍ രംഗത്തെത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ ആരോപണം. നിരീക്ഷകരെ എംഎല്‍എമാര്‍ കാണാത്തതിന് കാരണം അജയ് മാക്കന്റെ മുന്‍വിധിയോടെയുള്ള നിലപാടാണ്. തന്റെ നിലപാട് എംഎല്‍എമാര്‍ അംഗീകരിക്കണമെന്ന് അജയ് മാക്കന്‍ വാശിപിടിച്ചു. ഹൈക്കമാന്‍ഡിനെ അജയ് മാക്കന്‍ തെറ്റിധരിപ്പിച്ചെന്നും ഗെഹ്ലോട്ട് പക്ഷം ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...