മണിയാര്‍ ജലസംഭരണിയിലെ മണല്‍ ലേലം ചെയ്യണം

For full experience, Download our mobile application:
Get it on Google Play

സീതത്തോട്‌ : മണിയാര്‍ അണക്കെട്ടില്‍ അടിഞ്ഞുകൂടിയ വന്‍ മണല്‍ ശേഖരം ലേലം ചെയ്ത് വില്‍ക്കണമെന്ന് ആവശ്യമുയരുന്നു. പമ്പാ ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള മണിയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ ദിവസം സ്ലൂയിസ് വാല്‍വ് മാറ്റുന്നതുമായി ബന്ധപ്പെട്ട് സംഭരണിയിലെ വെള്ളം തുറന്നുവിട്ടപ്പോഴാണ് ഹെക്ടര്‍ കണക്കിന് വിസ്തൃതിയില്‍ പരന്നു കിടക്കുന്ന മണല്‍ ശേഖരം കണ്ടത്. മണിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മുതല്‍ കാരിക്കയം അണക്കെട്ടിന്റെ ടെയില്‍ റെയിസിന് അടിവശം വരെയുള്ള രണ്ടര കിലോമീറ്ററോളം ഭാഗത്താണ് മണല്‍ വലിയ അളവില്‍ അടിഞ്ഞു കൂടിയിട്ടുള്ളത്.

മണല്‍ ലേലം ചെയ്താല്‍ അത് സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ഒട്ടേറെപ്പേര്‍ക്ക് തൊഴിലുമാകും. സ്വര്‍ണ്ണ നിറത്തോട് കൂടിയ മണലിന് ആവശ്യക്കാര്‍ ഏറെയുള്ളതായാണ് കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാരിക്കയത്തിന് സമീപത്ത് നിന്നും മണല്‍ വാരാന്‍ കരാര്‍ നല്‍കിയിരുന്നു. ഇതിലൂടെ സര്‍ക്കാരിന് ലക്ഷകണക്കിന് രൂപയുടെ വരുമാനമാണ് ലഭിച്ചത്. സംഭരണിയില്‍ മണല്‍ വര്‍ദ്ധിച്ചതോടെ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് ഇരുപത്തഞ്ച് ശതമാനത്തിലധികം കുറഞ്ഞു. തുടര്‍ച്ചയായി മൂന്ന്‌ ദിവസം മഴ പെയ്താല്‍ സംഭരണി നിറഞ്ഞ് വെള്ളം തുറന്നു വിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ മണല്‍ ശേഖരം നീക്കുന്നത് സംബന്ധിച്ച പഠനം നടക്കുകയും ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ നടപടികള്‍ മന്ദഗതിയിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...