ഛത്തീസ്ഗഢില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

For full experience, Download our mobile application:
Get it on Google Play

റായ്പൂര്‍ : ഛത്തീസ്ഗഢില്‍ കൊടുംക്രൂരത. ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ക്രൂരതയ്ക്ക് പിന്നാലെ വെട്ടിമാറ്റിയ തലയുമായി പ്രതി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയവും തുർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ക്രൂരകൃത്യം ചെയ്തത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിമാറ്റിയ പ്രതി ശരീരം ചാക്കിലാക്കുകയായിരുന്നു. ശേഷം തലയുമായി തെരുവിലൂടെ ‘എന്റെ ഭാര്യയെ ഞാന്‍ കൊന്നു’ എന്ന് വിളിച്ചുപറഞ്ഞ് നടക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ കൊണ്ടുപോയി. പ്രതി നിരന്തരം ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും പോലീസ് അറിയിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലുമക്കളാണുളളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...