ഭക്തിഗാന വിവാദം : ക്ഷേത്രത്തിൽ നോമ്പ് തുറയും പള്ളിമുറ്റത്ത് വിരിവയ്ക്കലും നടക്കും, ഇത് കേരളമാണ് ; ശശികലയ്ക്ക് സന്ദീപ് വാര്യരുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്ക് കൃത്യമായ മറുപടി നൽകി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ മറുപടി നൽകിയത്. പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തിൽ യേശുദേവൻ്റെ സ്തുതിയും പാടിയെന്നിരിക്കും. ക്ഷേത്രാങ്കണത്തിൽ നോമ്പ് തുറയും മസ്ജിദ് മുറ്റത്ത് അയ്യപ്പഭക്തർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയെന്നിരിക്കും സന്ദീപ് വാര്യർ പറഞ്ഞു.”റോസിക്ക് എൻ്റെ സ്വഭാവവും പ്രവർത്തികളും ഇഷ്ടമാവുന്നില്ലെങ്കിൽ ഈ വീട്ടിൽ നിന്ന് റോസി എങ്ങോട്ടെങ്കിലും പൊയ്ക്കോളൂ” എന്ന് സന്ദീപ് കുറിച്ചു.

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ‘നന്ദഗോവിന്ദം ഭജൻസ്’ നടത്തിയ പരിപാടിക്കിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിമർശനവുമായി കെ.പി. ശശികല രംഗത്തെത്തി. “ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിലിടരുത്” എന്നായിരുന്നു ശശികലയുടെ പരിഹാസം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തികളെന്നും അവർ കൂട്ടിച്ചേർത്തു.നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ ആചാരലംഘനം ആരോപിച്ച് ഒരു വിഭാഗം വിമർശനവും ഉയർത്തുന്നുണ്ട്. എന്നാൽ തങ്ങൾ എന്നും ഉയർത്തിപ്പിടിക്കുന്നത് മാനവികതയാണെന്ന് ഭജൻസ് സംഘവും ക്ഷേത്രക്കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...