കെ.എസ്ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും കോട്ടയം ​ എരുമേലി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കെ.എസ്ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും കോട്ടയം ​ എരുമേലി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം, കറുകച്ചാൽ, മല്ലപ്പള്ളി, വായ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ, പൊന്തമ്പുഴ, മുക്കട വഴി എരുമേലിക്ക് കെ.എസ്ആർ.ടി.സിബസ് സർവീസ് നടത്തിയാൽ ഈ ഭാഗങ്ങളിലുള്ളവർക്കും അയപ്പ ഭക്തർക്കും ഏറെ പ്രയോജനമാണ്. കോട്ടയത്തുനിന്ന് വായ്പൂര്, ചുങ്കപ്പാറ വഴി ഉമിക്കുപ്പയ്ക്കും കോട്ടയം ചുങ്കപ്പാറ വഴി മണ്ണടിശാലയ്ക്ക് രണ്ട് വിതം നാല് ട്രിപ്പ് നടത്തിയിരുന്ന രണ്ട് സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. യാത്രാ ക്ലേശം ഏറെ രൂക്ഷമായ പ്രദേശമായതിനാൽ കെ.എസ്ആർ.ടി.സി ഇതുവഴി സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മുമ്പ് മല്ലപ്പള്ളി ഡിപ്പോയിൽ നിന്ന് സർവീസുകൾ മണിമലയിലേക്കും അവിടുന്ന് പൊന്തൻപുഴയ്ക്കും നസർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ എല്ലാം ചുങ്കപ്പാറയിൽ അവസാനിക്കുകയാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സമയത്താണ് കെ.എസ്ആർ.ടി.സി സർവീസ് ആരംഭിച്ചത്. ഇതോടെ സ്വകാര്യ ബസുകളുടെ സർവീസ് നിലയ്ക്കുകയും കെ.എസ്ആർ.ടി.സി പിൻവാങ്ങുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര നടപടി

0
ഇടുക്കി: തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...