100 വർഷം പഴക്കമുള്ള ചെങ്ങന്നൂർ താലൂക്ക്‌ ഓഫീസ് പൊളിച്ചുതുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ റവന്യു ഓഫീസുകൾ ഒറ്റക്കുടക്കീഴിലാക്കുന്ന മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടസമുച്ചയത്തിന്റെ നിർമാണം തുടങ്ങുന്നു. 21 കോടി ചെലവഴിച്ചാണ് റവന്യുടവർ നിർമിക്കുന്നത്. എൻജിനിയറിങ് കോളേജിന് സമീപത്തെ പഴയ താലൂക്ക്‌ ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടസമുച്ചയം ഉയരുന്നത്. ഇതിന്റെ ഭരണാനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. 100 വർഷം പഴക്കമുള്ള പഴയ താലൂക്ക്‌ ഓഫീസ് കെട്ടിടം പൊളിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരമായിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്ക്‌ ഓഫീസ്, ആർ.ഡി.ഒ. ഓഫീസ്, ചെങ്ങന്നൂർ വില്ലേജ്‌ ഒാഫീസ്, രജിസ്‌ട്രേഷൻ ഓഫീസ് എന്നിവ പുതിയ കെട്ടിടത്തിലായിരിക്കും.

റീബിൽഡ് കേരളയിൽനിന്നുള്ള ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. റീബിൽഡ് കേരള പദ്ധതി പ്രകാരം 10.12 കോടി രൂപയാണ് അനുവദിച്ചത്. 11 കോടി ബജറ്റ് വിഹിതമായി സർക്കാർ അനുവദിക്കുന്നത്. രണ്ടു പദ്ധതികളിലായിട്ടാണ് കെട്ടിടനിർമാണമെങ്കിലും ഒറ്റ ടെൻഡർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആദ്യം താലൂക്ക്‌ ഓഫീസ് മാത്രമാണ് പണിയാനുദ്ദേശിച്ചത്. പിന്നീട് മറ്റ്‌ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും ശോച്യമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് റവന്യൂടവർ എന്ന ആശയമുണ്ടായത്. തുടർന്ന് ഇതിനുള്ള നിർദേശം മന്ത്രി സജി ചെറിയാൻ സർക്കാരിനു സമർപ്പിക്കുകയായിരുന്നു. താലൂക്ക്‌ ഓഫീസ് നഗരത്തിൽത്തന്നെ താത്കാലിക ഓഫീസിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെത്തുടർന്ന് കഴിഞ്ഞവർഷമാണ് താലൂക്ക്‌ ഓഫീസ് താത്കാലിക കെട്ടിടത്തിലേക്ക് മാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...