കണ്ണൂരിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ ജില്ലയിൽ മഴ കനത്തതോടെ പകർച്ചവ്യാധികൾ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 42,376 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ജില്ലയിൽ ഡെങ്കിപ്പനി കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ ഇതുവരെ 237 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും മൂന്ന് മരണങ്ങൾ സംഭവിക്കുകയും ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത് (22 എണ്ണം). അഴീക്കോട്, എടക്കാട്, കുന്നോത്തുപറമ്പ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

കണ്ണൂർ കോർപ്പറേഷൻ, ചെങ്ങളായി, ചപ്പാരപ്പടവ്, മട്ടന്നൂർ തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധിതരുടെ എണ്ണം വളരെയധികം കൂടുതലാണ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിനും ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...