‘ജന നായകൻ’ റിലീസിന് മുന്നോടിയായി ടിക്കറ്റ് വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാൻ മുഖ്യമന്ത്രി വിജയുടെ പ്രത്യേക നിർദേശങ്ങൾ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിജയ് നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ജന നായകൻ’ റിലീസിന് മുന്നോടിയായി ടിക്കറ്റ് വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാൻ താരം പ്രത്യേക നിർദേശങ്ങൾ നൽകിയതായി റിപ്പോർട്ട്. അമിത ടിക്കറ്റ് നിരക്ക്, ബെനിഫിറ്റ് ഷോകളുടെ പേരിലുള്ള അധിക ഈടാക്കൽ എന്നിവ ഒഴിവാക്കാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ റിലീസിനിടെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകരുതെന്നാണ് വിജയ് ആഗ്രഹിക്കുന്നത്. ചെറിയ വിവാദങ്ങൾ പോലും സിനിമയെക്കാൾ വലിയ ചർച്ചയാകാമെന്നും അത് ചിത്രത്തിന്റെ വിജയത്തെ ബാധിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഇതിന്റെ ഭാഗമായി തിയേറ്ററുകളിലെ ടിക്കറ്റ് വിൽപ്പന അധികൃതർ കർശനമായി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകാനും, ഗുരുതര നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. വിജയ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമയങ്ങളിൽ വൻ ആരാധക തിരക്കാണ് പതിവ്. ഇതോടെ പല സ്ഥലങ്ങളിലും കരിഞ്ചന്തയും ഉയർന്ന ടിക്കറ്റ് നിരക്കും മുമ്പ് വിവാദമായിട്ടുണ്ട്. ഇത്തവണ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാനാണ് താരത്തിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....