ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു , യുവതി ആംബുലൻസിൽ പ്രസവിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നോ: യുപിയിലെ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. മെയിൻപുരിയിലെ സൗസയ്യ മാതൃ ശിശു ചികിത്സാശാലയിലാണ് സംഭവം. ചില സങ്കീർണതകൾ കാരണം പ്രസവം സാധാരണഗതിയിൽ നടത്താൻ കഴിയില്ലെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ആദ്യം അധികൃതർ പറഞ്ഞിരുന്നു. പിന്നീട് അനസ്‌തേഷ്യോളജിസ്റ്റി​​ന്‍റെ അഭാവം പറഞ്ഞ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി ഇവരു​ടെ ഭർത്താവ് അറിയിച്ചു. യാത്രാമധ്യേയാണ് ആംബുലൻസിനുള്ളിൽ യുവതി പ്രസവിക്കുന്നത്. വാർത്ത പുറത്തുവന്ന​തോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ.സി ഗുപ്ത പറഞ്ഞു. അനസ്‌തേഷ്യോളജിസ്റ്റി​ന്‍റെ അഭാവത്തിൽ ഡ്യൂട്ടിയിലുള്ള ആശുപത്രി അധികൃതർ ഗർഭിണിയായ യുവതിക്ക് ആശുപത്രി സേവനങ്ങൾ നിഷേധിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗുപ്‍ത വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...