ഇന്ത്യയിൽ എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ നിരീക്ഷണത്തിൽ ; സാമ്പിൾ പരിശോധനക്കയച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്ത് എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം പോക്സ് സ്ഥിരീകരിച്ച രാജ്യത്തുനിന്ന് യാത്രചെയ്ത് എത്തിയയാൾക്കാണ് രോഗലക്ഷണം. ഇയാൾ നിലവിൽ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇയാളുടെ സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചു. എംപോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നു കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഈ രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് ഈ രോഗം തീവ്രമായത്. രോഗം ബാധിച്ച മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകൾക്കും നേരിയ ലക്ഷണങ്ങളാണ് കാണാറുള്ളത്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...