ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ നിഷേധിച്ചു ; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് തുടർ ചികിത്സ നൽകുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി പരാതി. നല്ലളം സ്വദേശിനിയായ നസ്രീന (33) എന്ന യുവതിയാണ് മെഡിക്കൽ കോളജിലെ ചികിത്സാ അനാസ്ഥയ്ക്ക് ഇരയായത്. പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് ശേഷം പിത്തരസം പുറത്തേക്ക് ഒഴുകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നം യുവതിക്ക് അനുഭവപ്പെട്ടിരുന്നു. എട്ട് ദിവസത്തോളം ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടും ആവശ്യമായ ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

ഇ.ആർ.സി.പി മെഷീൻ കേടായതുകൊണ്ടാണ് തുടർ ചികിത്സ നല്കാൻ കഴിയാത്തതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മെഷീൻ നന്നാക്കാൻ വൈകിയതിനെ തുടർന്ന് ഡോക്ടർ തന്നെ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിന് മെഡിക്കൽ കോളേജിന്റെ ഈ നടപടി വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ നസ്രീനയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കുടുംബം പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....