ഖുർആൻ കത്തിക്കുന്നത് വിലക്കി ; നിയമനിർമാണത്തിന് ഡെൻമാർക്ക്

For full experience, Download our mobile application:
Get it on Google Play

സ്‌റ്റോക്‌ഹോം: ഖുർആൻ, ബൈബിൾ, തോറ തുടങ്ങിയ മതഗ്രന്ഥങ്ങൾ പൊതു ഇടങ്ങളിൽ കത്തിക്കുന്നതും അവഹേളിക്കുന്നതും വിലക്കി നിയമനിർമാണം നടത്താനൊരുങ്ങി ഡെൻമാർക്ക്. ഇതുസംബന്ധിച്ച ബിൽ സെപ്റ്റംബർ ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കും. രാജ്യത്തിന്റെ പൊതുതാൽപര്യത്തിന് നിരക്കാത്ത നടപടിയാണ് ഖുർആൻ കത്തിക്കലും അവഹേളിക്കലുമെന്ന് ഡെൻമാർക്ക് നീതിന്യായ മന്ത്രി പീറ്റർ ഹമ്മൽഗാർഡ് പറഞ്ഞു. ദേശീയ സുരക്ഷ ഉയർത്തിപ്പിടിക്കലും കലാപ പ്രവൃത്തിക്കൾ തടയലുമാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഡെൻമാർക്കിൽ അരങ്ങേറിയ ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങൾക്ക് എതിരെ മുസ്‌ലിം രാജ്യങ്ങൾ നിലപാടെടുത്തതോടെയാണ് രാജ്യം നിയമനിർമാണത്തിന് തയ്യാറായത്. ഡെൻമാർക്ക്, സ്വീഡൻ എന്നിവിടങ്ങളിലെ ഇറാഖ്, തുർക്കിയ എംബസികൾക്ക് മുന്നിൽ പലതവണ ഖുർആൻ കത്തിക്കൽ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടർന്ന് വിവിധ അറബ് മുസ്‌ലിം രാജ്യങ്ങൾ ഡാനിഷ് അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അറബ് രാജ്യങ്ങളിൽ ഡാനിഷ് ഉൽപന്ന ബഹിഷ്‌കരണ ആഹ്വാനവുമുണ്ടായി. ജൂലൈയിൽ ആയിരക്കണക്കിന് ആളുകളാണ് മുഖ്തദ അൽ സദറിന്റെ ആഹ്വാനപ്രകാരം ബാഗ്ദാദിലെ ഡാനിഷ് എംബസിക്ക് സമീപം ഖുർആൻ കത്തിക്കലിനെതിരെ അണിനിരന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണി ; ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി

0
തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയതായും...

കാന്തപുരത്തിന് പിന്തുണയുമായി നാസർ ഫൈസി കൂടത്തായി

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും...

ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

0
നാ​ഗ്പുർ: ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. മർദ്ദനത്തിനിരയായ...

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....