പോലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം നൽകരുത് : മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് പൊതുതാത്പര്യമനുസരിച്ച് സർക്കാർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. സേനയുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ആധുനികവും ശാസ്ത്രീയവുമായ പരിശീലനമുറകൾ നടപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പോലീസിലെ അഴിമതി, അശാസ്ത്രീയമായ സ്ഥാനകയറ്റം, പരിശീലനത്തിലെ പോരായ്മകൾ എന്നിവ പരിശോധിച്ച് ആവശ്യമായ നയപരമായ മാറ്റങ്ങൾ വരുത്തണമെന്നും കെ ബൈജുനാഥ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഫലപ്രദമായ പരിശീലനമില്ലാത്തതു കാരണം പോലീസ്, ജയിൽ സേനാംഗങ്ങളിൽ കൂടുതൽ പേരും സംശയാസ്പദവും സ്വാഭാവികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന പരാതിയിലാണ് നടപടി.

എ എസ് ഐ പ്രൊമോഷൻ കാരണം സേനയിൽ അഴിമതിയും കുറ്റവാസനയും വർധിക്കുകയാണെന്നും ഡോ സുരേഷ് കെ ഗുപ്തൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. മലപ്പുറം ഡി വൈ എസ് പി. സമർപ്പിച്ച റിപ്പോർട്ടിൽ പൊതുജനങ്ങളോടുള്ള സമീപനത്തിൽ പുലർത്തേണ്ട മാന്യത സംബന്ധിച്ച് അവബോധം വർധിപ്പിക്കാൻ സബ് ഡിവിഷനിലെ പൊലീസുദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പരിശീലനവും സ്ഥാനക്കയറ്റവും സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ നയപരമായ വിഷയമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...