ഊട്ടി ടൗണില്‍ കാട്ടാന വിളയാട്ടം ; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : കഴിഞ്ഞദിവസം ഊട്ടി ടൗണില്‍ അപ്രതീക്ഷിതമായി എത്തിയ കാട്ടാന വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഭീതി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും വനം വകുപ്പ് കൊമ്പന് പിന്നാലെയുണ്ട്. വനത്തിലേക്ക് തിരികെ കയറ്റാനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. നഗരപ്രാന്തത്തില്‍ പലയിടങ്ങളിലേക്കായി നീങ്ങുന്ന കൊമ്പന്‍ ഏതെങ്കിലും വഴിക്ക് വീണ്ടും നഗരത്തിലേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് വനംവകുപ്പ്. ഡ്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആനയെ ട്രാക്ക് ചെയ്യാനായി ഉപയോഗിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് ഊട്ടി ടൗണിലെ എട്ടിന്‍സ് റോഡിലിറങ്ങിയ കൊമ്പന്‍ ടൗണിലെ സ്വകാര്യ ആശുപത്രി കോംപൗണ്ടിലെത്തിയത്.

ഇവിടെ നിന്നിറങ്ങി അല്‍പസമയം ടൗണില്‍ ചുറ്റിത്തിരിഞ്ഞ ശേഷമാണ് ആന നിരവധി വാഹനങ്ങളുണ്ടായിരുന്ന റോഡ് വഴി വനത്തിലേക്ക് കയറിയത്. കൂട്ടം തെറ്റിയ ആനയായതിനാല്‍ വനത്തില്‍ നിന്ന് പുറത്തേക്ക് എത്തുകയായിരുന്നു. നിലവില്‍ വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും വനത്തിലുമായാണ് സഞ്ചാരമെങ്കിലും ജനവാസ മേഖലകളിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊട്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ രാവിലെയും വൈകുന്നേരവും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.

അവധിക്കാലമായതിനാല്‍ തന്നെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ ദിവസവും ഊട്ടിയിലെത്തുന്നത്. അതിനാല്‍ തന്നെ വലിയ അപകടസാധ്യത നിലനില്‍ക്കുകയാണ്. ഇക്കാര്യം കണക്കിലെടുത്ത് ആനയെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള നടപടികളാണ് തുടര്‍ന്നുവരുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ആന ഉള്‍വനത്തിലേക്ക് കയറിയിട്ടില്ല. വനംവാച്ചര്‍മാരുടെ കര്‍ശന നിരീക്ഷണം ആന തിരികെയെത്താനുള്ള പ്രദേശങ്ങളിലുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...