അധ്യാപകരുടെ ക്ലസ്റ്റർ കൂട്ടായ്മ സംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ അധ്യാപകരുടെ ക്ലസ്റ്റർ കൂട്ടായ്മ സംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ക്ലസ്റ്ററിന്റെ ഉദ്ഘാടനം റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരള പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർ എ.പി. ജയലക്ഷ്മി, റാന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി.ജെ.ഷിജിത, ബി.പി.സി. ഷാജി.എ.സലാം എന്നിവർ പ്രസംഗിച്ചു. ദേശീയതലത്തിൽ നടത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്), സ്റ്റേറ്റ് എഡ്യൂക്കേഷൻ അച്ചീവ്മെന്റ് സർവേ (സീസ്)എന്നിവയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകൾ അധ്യാപകരെയും കുട്ടികളെയും പരിചയപ്പെടുത്തുക, ഒന്നാം പാദവാർഷിക മൂല്യനിർണയ ഫലങ്ങൾ വിശകലനം ചെയ്ത് ഓരോ കുട്ടിയുടെയും പഠനനില നിർണയിക്കുന്നതിനും പരിമിതികൾ മനസ്സിലാക്കി പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുന്നതിനുള്ള അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കുക, ഒക്ടോബർ, നവംബർ മാസങ്ങളിൽ പരിഗണിക്കേണ്ട യൂണിറ്റുകളുടെ ആസൂത്രണത്തിൽ എല്ലാ കുട്ടികളെയും ഉൾച്ചേർക്കുന്നതിനുള്ള വിവിധ സാധ്യതകൾ ചർച്ച ചെയ്യുക,ഓരോ കുട്ടിയുടെയും മികവ് പരമാവധി ഉയർത്താൻ കഴിയുന്ന രീതിയിൽ ക്ലാസ്തല പ്രവർത്തനങ്ങൾ വിലയിരുത്തി പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പിലാക്കുന്നതിനുള്ള അധ്യാപകരുടെ ധാരണയും ശേഷിയും മെച്ചപ്പെടുത്തുക എന്നിവ പരിശീലന പരിപാടിയുടെ ലക്ഷ്യങ്ങളാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...