പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പ്രത്യേക ക്രമീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പ്രത്യേക ക്രമീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അടിത്തട്ടിൽ അക്കാദമിക മോണിറ്ററിങ് ഊർജിതമാക്കാൻ പഞ്ചായത്ത് എജ്യൂക്കേഷൻ ഓഫീസർ എന്ന പേരിൽ തസ്തിക രൂപീകരിക്കും. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരിൽ നിന്ന് അഭിരുചിയുള്ളവരെ കണ്ടെത്തിയാകും നിയമനം നടത്തുക.

ഗ്രാമപഞ്ചായത്ത് തലത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയാൽ മാത്രമേ ഗുണമേന്മാ വിദ്യാഭ്യാസത്തിൽ മുന്നോട്ടുപോവാൻ കഴിയൂ എന്നതാണ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സ്പെഷ്യൽ റൂൾസിൽ പറയുന്നത്. നിലവിൽ പഞ്ചായത്ത് പരിധിയിലുള്ള പ്രൈമറി സ്കൂളുകളുടെ ചുമതല മാത്രമേ ഗ്രാമപഞ്ചായത്തുകൾക്കുള്ളൂ. സെക്കൻഡറി സ്കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള വിഭാഗത്തിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്.

അതുകൊണ്ടുതന്നെ ഒരു പ്രദേശത്തെ മുഴുവൻ പ്രൈമറി കുട്ടികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നു. ഈ പ്രശ്നത്തിനുള്ള പ്രതിവിധി എന്ന നിലയ്ക്കാണ് പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസറെ നിയമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരും ; സൂചന നല്‍കി ഇറാന്‍

0
വാഷിംഗ്‌ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത്...

കെഎസ്ആർടിസി – യിൽ സ്ത്രീകളുടെ സൗജന്യ യാത്ര ; സ്വകാര്യ ബസ്സുടമകളുടെ പരാതി സി.സി.ഐയിൽ

0
തൃശ്ശൂർ : കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ...

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റം ; അടിമുടി വീഴ്ചകകളെന്ന് ആരോപണം

0
തിരുവനന്തപുരം : മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ അടിമുടി...

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ; മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ്...