കേരളത്തിന് സര്‍വകാല റെക്കോർഡെന്ന് ടൂറിസം വകുപ്പ് ; നാട് കാണാൻ വരുന്നവരുടെ എണ്ണം കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ വരവില്‍ കേരളം 2023 ല്‍ സര്‍വ്വകാല റെക്കോര്‍ഡിട്ടെന്ന് ടൂറിസം വകുപ്പ്. മുന്‍വര്‍ഷങ്ങളില്‍ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ച പ്രളയത്തിനും കൊവിഡിനും ശേഷം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ സംസ്ഥാനം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2023 ല്‍ 2.25 കോടി സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. കൊവിഡിന് മുമ്പുള്ളതിനേക്കാള്‍ വലിയ വര്‍ധനവാണിത്. 2020 ലെ കൊവിഡ് ലോക്ക് ഡൗണില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ 72.77 ശതമാനം ഇടിവാണുണ്ടായത്. എന്നാല്‍ 2021 ല്‍ സഞ്ചാരികളുടെ വരവ് 42.56 ശതമാനം വര്‍ധിച്ചു. 2021 നെ അപേക്ഷിച്ച് 2022 ല്‍ വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയിലധികമായി. 152 ശതമാനമായിരുന്നു 2022 ലെ വര്‍ധന. കഴിഞ്ഞ വര്‍ഷം 17.22 ശതമാനം വളര്‍ച്ചയാണ് നേടിയത്. 21,871,641 ആഭ്യന്തര വിനോദസഞ്ചാരികളും 649,057 വിദേശ സഞ്ചാരികളുമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്തിയത്.

ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോര്‍ഡാണ് സംസ്ഥാനം സ്വന്തമാക്കിയത്. 2021 മുതല്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് കാണിക്കാന്‍ കേരളത്തിനായിട്ടുണ്ട്. 2021 ലെ 75,37,617 ആഭ്യന്തര വിനോദസഞ്ചാരികളില്‍ നിന്ന് 2023 ല്‍ 1,88,67,414 ആയി ഉയര്‍ന്നു. 2019 ല്‍ കോവിഡിന് മുമ്പുള്ള 1,83,84,233 എന്ന ഏറ്റവും ഉയര്‍ന്ന സന്ദര്‍ശകരുടെ റെക്കോര്‍ഡിനേക്കാള്‍ കൂടുതലാണിത്. കൊവിഡ് വെല്ലുവിളിക്ക് ശേഷം കേരളത്തിലെ ടൂറിസം മേഖല അസാധാരണമായ തിരിച്ചുവരവാണ് നടത്തിയത്. ഈ കണക്കുകള്‍ സംസ്ഥാനത്ത് അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായത്തിന്‍റെ യഥാര്‍ഥ ചിത്രം പ്രതിഫലിപ്പിക്കുന്നു. നൂതന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തവും ടൂറിസം മേഖലയുടെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമായെന്നും ടൂറിസം വകുപ്പ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...