അവയവക്കടത്ത് കേസ് : ദാതാക്കൾക്ക് 6 ലക്ഷം വരെ നൽകും ; സ്വീകർത്താവിൽ നിന്ന് ഒരു കോടിവരെ വാങ്ങും ; മതിയായ ചികിത്സയില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യസൂത്രധാരൻ രാമപ്രസാദ് ഗൊണ്ട അവയവക്കടത്ത് സംഘത്തിന്റെ തലവന്മാരിൽ ഒരാൾ. ഗ്രാമങ്ങളിൽ നിന്ന് കണ്ടെത്തുന്ന ദാതാക്കൾക്ക് മൂന്ന് മുതൽ ആറു ലക്ഷം രൂപവരെയാണ് നൽകുകയും സ്വീകർത്താക്കളിൽ നിന്ന് ഒരു കോടി രൂപ വരെ വാങ്ങിച്ചതായും കണ്ടെത്തി. ഇറാനിൽ അവയവക്കടത്തിന് ഇരയാകുന്നവരെ സ്വീകരിച്ചരുന്നത് ആദ്യം പിടിയിലായ സാബിത്താണ്. ജമ്മു കശ്മീർ, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അവയവങ്ങൾക്ക് ആവശ്യക്കാർ. അവയവ ദാതാക്കൾക്ക് മതിയായ ചികിത്സ നൽകിയിരുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസം മുൻപ് അവയവം നൽകിയ പാലക്കാട് സ്വദേശി ഷമീറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്.

സംഘത്തിലെ നാലാമൻ കൊച്ചി സ്വദേശി മധുവാണ് ഇറാനിലെ തലവൻ. മധു അവസാനമായി ഇന്ത്യയിൽ എത്തിയത് കഴിഞ്ഞവർഷമാണ്. അവയവക്കടത്തിൽ പണം എത്തിയത് മധുവിന്റെ കമ്പനി അക്കൗണ്ടിലേക്കായിരുന്നു. ഈ അക്കൗണ്ട് മരവിക്കാൻ നിർദേശം നൽകി കഴിഞ്ഞു. മധുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചു. മധുവിനായി ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കും. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടിടകൂടിയത്. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് കേസിൽ രണ്ടാമത് അറസ്റ്റിലായ സജിത്തായിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...