ലോക്‌സഭ തെരഞ്ഞെടുപ്പ് ; എക്‌സിറ്റ് പോൾ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ BJP

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സാഹചര്യങ്ങൾ വിലയിരുത്തി. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും നേരിടാൻ ആവശ്യമായ തയാറെടുപ്പ് നടത്തും. 300ലധികം സീറ്റുകൾ മാത്രമാണ് ലഭിക്കുന്നത് എങ്കിൽ പ്രാദേശിക പാർട്ടികളെ കൂടെ കൂട്ടാൻ തീരുമാനം. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത്. 400ൽ അധികം സീറ്റുകൾ നേടി മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് ഇന്ത്യാ ടുഡേ, ഇന്ത്യാ ടിവി, ന്യൂസ് 24 സർവേകൾ പ്രവചിക്കുന്നു. ഇന്ത്യാ സഖ്യം 200 കടക്കില്ലെന്നും പ്രവചനം.

മികച്ച മുന്നേറ്റം നേടി കേന്ദ്രത്തിൽ എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്നാണ് വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. നരേന്ദ്ര മോദിക്ക് ഹാട്രിക്ക് വിജയം. തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 400ന് മുകളിൽ സീറ്റുകൾ നേടുമെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം ശരിവെക്കുന്നതാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ന്യൂസ് 24, ഇന്ത്യാ ടുഡേ, ഇന്ത്യ ടിവി എന്നീ വാർത്താ ചാനലുകൾ നടത്തിയ സർവേയിൽ എൻഡിഎ 400ൽ അധികം സീറ്റുകൾ നേടി മോദി സർക്കാർ മൂന്നാം ഇത്തവണയും അധികാരത്തിൽ എത്തും. മറ്റ് സർവേകളിൽ എൻഡിഎയക്ക് 350ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നും വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഒഡീഷയിൽ നവീൻ പട്നായിക് തിരിച്ചടിയായി എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുമെന്ന് പ്രവചനം. തമിഴ്നട്ടിൽ ഇന്ത്യാ സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുന്പോൾ, എൻഡിഎ മൂന്ന് സീറ്റുകൾ വരെ നേടുമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...