നിക്ഷേപം മടക്കിനല്കുന്നില്ല : കോട്ടയം കുഞ്ഞച്ചനെതിരെ പാര്‍ട്ടി ഓഫീസുകളില്‍ പരാതിയുമായി നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാട്ടുകാരുടെ നിക്ഷേപം വാങ്ങി ധൂര്‍ത്തടിച്ച കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനം വന്‍ പ്രതിസന്ധിയിലെന്നു സൂചന. കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും പാര്‍ട്ടി ഓഫീസുകളില്‍ പരാതിയുമായി ചെന്നെങ്കിലും  സ്ഥാപന ഉടമയെ സംരക്ഷിക്കുന്നത് കോട്ടയത്തെ ഉന്നത നേതാവായതിനാല്‍ പ്രാദേശിക നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടുവാന്‍ കഴിയുന്നില്ല. തങ്ങളുടെ നിസ്സഹായതാവസ്ഥ ഇവര്‍ നിക്ഷേപകരെ അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയില്‍പ്പെട്ട ഉന്നത നേതാവിന്റെ ബിനാമി ഫണ്ടുകള്‍ സൂക്ഷിക്കുന്നത് ഇവിടെ ആയതിനാല്‍ കോട്ടയം കുഞ്ഞച്ചനെ വിട്ടൊരുകളിക്കും ഈ നേതാവ് തയ്യാറല്ല. അതുകൊണ്ടുതന്നെ പോലീസ് കോടതി നടപടികളിലേക്ക് നിക്ഷേപകര്‍ നീങ്ങുകയാണ്.

കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ ലഭിക്കുവാന്‍ ബ്രാഞ്ചുകളില്‍ ചെന്നെങ്കിലും ജീവനക്കാര്‍ പല അവധികള്‍ പറയുകയായിരുന്നു. പറഞ്ഞിരുന്ന അവധികള്‍ക്കൊന്നും പണം ലഭിക്കാതെ വന്നതോടെയാണ് ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് സഹായം ചോദിച്ചത്. എന്നാല്‍ ഇവരും കൈമലര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. നൂറുകണക്കിന് ബ്രാഞ്ചുകള്‍ കേരളത്തിലും പുറത്തുമായി തുറന്ന് തങ്ങള്‍ വലിയ കമ്പനി ആണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍ എന്ന അപരനാമത്തില്‍ അറിയുന്ന ഇയാള്‍. ഇയാളുടെ NBFC കമ്പനിയില്‍ എത്തുന്ന പണം നിയമവിരുദ്ധമായി വകമാറ്റി ചെലവഴിക്കുകയായിരുന്നു ഇയാള്‍ ചെയ്തുവന്നിരുന്നത്‌.

പണത്തിന് ആവശ്യം വരുമ്പോഴൊക്കെ കടപ്പത്രം (NCD)ഇറക്കി നിക്ഷേപം സ്വീകരിക്കുകയായിരുന്നു പതിവ് രീതി. പഴയ NCD തിരികെ കൊടുക്കുവാന്‍ കൂടിയ തുകക്ക് പുതിയ NCD ഇറക്കി കൂടുതല്‍ നിക്ഷേപം സമാഹരിക്കും. ഇത് കാലാവധി കഴിഞ്ഞ നിക്ഷേപം മടക്കിനല്കുവാന്‍ ഉപയോഗിക്കും. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി NCDയിലൂടെ കാര്യമായ നിക്ഷേപം സമാഹരിക്കുവാന്‍ ഇയാള്‍ക്ക് കഴിയുന്നില്ല. കൂടാതെ NBFC യിലെ പണം വകമാറ്റി തോട്ടങ്ങളും ഹോട്ടലുകളുമൊക്കെ ബിനാമി പേരുകളില്‍ സ്വന്തമാക്കി. NBFC യിലെ പണം വകമാറ്റുന്നതിന് ഇയാളുടെ നൂറുകണക്കിന് ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയമായി കാണിച്ചു. അതിലൂടെ കറന്‍സിയായി പണം പുറത്തെടുത്തു. ഇതുപയോഗിച്ചാണ്  ബിനാബി പേരില്‍ സ്വത്തുവകകള്‍ ഇയാള്‍ വാങ്ങിക്കൂട്ടിയത്.

ഏറെ താമസിക്കാതെ പരാതിയും കേസുകളും ജയില്‍വാസവും ഉണ്ടാകുമെന്ന് ഇയാള്‍ക്കറിയാം. അതുകൊണ്ടുതന്നെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഭാര്യയേയും പെണ്‍മക്കളെയും ഒഴിവാക്കി. ചില കമ്പനികള്‍ പേര് മാറ്റി. ചില കമ്പനികളില്‍ നിന്നും ഇയാള്‍ ഒഴിവായി. എല്ലാം വളരെ വ്യക്തമായ മുന്നൊരുക്കം തന്നെയാണ്.  ഇക്കാര്യം ഒരുവര്‍ഷം മുമ്പ് പത്തനംതിട്ട മീഡിയ വാര്‍ത്ത ചെയ്തിരുന്നു. നിലവില്‍ ജയിലില്‍ പോകാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കുകയാണ് ഇയാള്‍. ജയിലില്‍ കിടക്കേണ്ടി വന്നാലും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കേണ്ടതില്ലല്ലോ എന്നാണ് ഇയാള്‍ പറയുന്നത്.

കോട്ടയം നഗരത്തിലെ ഒരു സാധാരണ ചിട്ടിക്കാരനിലൂടെ പെട്ടെന്ന് വളര്‍ന്നുവന്ന ആളാണ്‌ ഇദ്ദേഹം. വിവാഹശേഷം പെട്ടെന്നായിരുന്നു കുഞ്ഞച്ചന്റെ ഉയര്‍ച്ച. ഇതിനുപിന്നില്‍ പല കഥകളും പറയുന്നുണ്ട്. കുഞ്ഞച്ചനെ മരുമോനാക്കി ഏറെ താമസിക്കാതെതന്നെ കോട്ടയത്തെ പുരാതനമായ ഒരു ചിട്ടി -പണയ സ്ഥാപന ഉടമ നഗരത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇത് അപകട മരണമല്ലെന്നും ഇതില്‍ ദുരൂഹത ഉണ്ടെന്നും വീട്ടുകാര്‍ ഉള്‍പ്പെടെ പലരും പറഞ്ഞെങ്കിലും പോലീസ് അന്വേഷണം വഴിമുട്ടി. അമ്മായിയപ്പന്റെ ഈ അപകട മരണത്തിനു ശേഷമാണ് കോട്ടയം കുഞ്ഞച്ചന്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലേക്ക് കടന്നത്‌. അമ്മായിയപ്പന്റെ കയ്യിയിലുണ്ടായിരുന്ന പണയസ്വര്‍ണ്ണം ഭാര്യയെ വിട്ട് കയ്ക്കലാക്കി ഇയാള്‍ വിറ്റ് കോടികള്‍ സമ്പാദിച്ചതായും പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍...

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി...

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...

ലൈംഗികപീഡനക്കേസ് ; എഴുത്തുകാരിക്ക് 47 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

0
ന്യൂയോർക്ക് : ലൈംഗികപീഡനക്കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി...