അമ്മയുടെ മരണത്തോടെ വിഷാദത്തിലായ പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒരാഴ്ചയിലേറെ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: അമ്മയുടെ മരണത്തോടെ വിഷാദത്തിലായ പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒരാഴ്ചയിലേറെ. 25ഉം 22ഉം വയസുള്ള പെൺകുട്ടികളാണ് അമ്മയുടെ മരണത്തിന് പിന്നാലെ വിഷാദത്തിലായത്. ജനുവരി 31ന് ഇരുവരും പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഹൈദരാബാദിലാണ് സംഭവം. ജനുവരി 23നാണ് പെൺകുട്ടികളുടെ 45കാരിയായ അമ്മ മരിച്ചത്. രാവിലെ അമ്മ ഉറക്കത്തിൽ നിന്ന് ഉണരാതെ വന്നതോടെ പെൺകുട്ടികൾ സമീപമെത്തി പരിശോധിച്ചപ്പോൾ പൾസോ ശ്വാസമോ ഹൃദയമിടിപ്പോ ഇല്ലെന്ന് മനസിലായി. ഇതോടെ ഇരുവരും കടുത്ത വിഷാദത്തിലാകുകയായിരുന്നു. അമ്മ മരിച്ചെന്ന് മനസിലാക്കിയപ്പോൾ മുതൽ ഇരുവരും വാതിലുകൾ പൂട്ടി വീടിനുള്ളിൽ തന്നെ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു.

ഏറെക്കുറെ ഒറ്റപ്പെട്ടെന്ന് പറയാവുന്ന ഒരു വീട്ടിലാണ് അമ്മയും മക്കളും താമസിച്ചിരുന്നത്. അതിനാൽ തന്നെ ഒരാഴ്ചയായെങ്കിലും സമീപവാസികൾക്ക് ദുർഗന്ധമൊന്നും ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ജനുവരി 31ന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇരുവരും എംഎൽഎയുടെ ഓഫീസിലേയ്ക്കാണ് പോയത്. അമ്മ മരിച്ചെന്നും മൃതദേഹം സംസ്കരിക്കാൻ പണമില്ലെന്നും അറിയിച്ചു. പോലീസിനെ സമീപിക്കാൻ എംഎൽഎ ഓഫീസിൽ നിന്ന് ഇവർക്ക് നിർദ്ദേശം ലഭിച്ചു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ ഓഫീസിൽ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....