മഹാരാഷ്ട്രയിൽ ഗില്ലിൻബാരെ സിൻഡ്രോം ബാധിച്ച് നാല് മരണം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഗില്ലിൻബാരെ സിൻഡ്രോം മൂലം മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഇതുവരെ 140 കേസുകളിൽ ഗില്ലിൻബാരെ സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും പൂണെയിലും പരിസര പ്രദേശങ്ങളിലുമാണ്. വ്യാഴാഴ്ച പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ രോഗം ബാധിച്ച് 36കാരൻ മരണപ്പെട്ടിരുന്നു. ധയാരി പ്രദേശത്തെ 60 വയസ്സുള്ള ആളാണ് മരിച്ച മറ്റൊരാൾ. രോഗം സ്ഥിരീകരിച്ച പകുതിയിലേറെ പേർ 30 വയസ്സിൽ താഴെയുള്ളവരാണ്. സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 140 രോഗികളിൽ 98 പേർക്ക് ഗില്ലിൻബാരെ സിൻഡ്രോം സ്ഥിരീകരിച്ചു. 140 പേരിൽ 26 രോഗികൾ പൂണെ നഗരത്തിൽ നിന്നും, 78 പേർ പി.എം.സി ഏരിയയിൽ നിന്നും, 15 പേർ പിംപ്രി ചിഞ്ച്‌വാഡിൽ നിന്നും, 10 പേർ പൂണെ റൂറലിൽ നിന്നും, 11 പേർ മറ്റ് ജില്ലകളിൽ നിന്നുമുള്ളവരാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളം തെറ്റിക്കുകയാണ് ജി.ബി.എസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ പക്ഷാഘാതം വരെ സംഭവിക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്

0
തൃശ്ശൂർ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ്...

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡൽഹിയിലെ...