കുട്ടികള്‍ ഉണര്‍ന്നിരുന്നു സ്വപ്നം കാണണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

ഇടമുറി: കുട്ടികള്‍ ഉണര്‍ന്നിരുന്നു സ്വപ്നം കാണണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ജീവിതത്തില്‍ സത്യസന്ധത പ്രധാനമാക്കണം. അതിലൂടെ അറിവു നേടുക എന്നതാകണം നമ്മുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം. ലക്ഷ്യം നേടാനും ജീവിത വിജയം കൈവരിക്കാനും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ പ്രവര്‍ത്തനം വഴി കഴിയും. ഭാവിയില്‍ ഒരുപാട് മാറ്റം വരുത്താന്‍ഈ പ്രവര്‍ത്തനം വഴി കഴിയുമെന്നും അദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് അധ്യക്ഷത വഹിച്ചു. പങ്കാളിത്ത ഗ്രാമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ നിര്‍വ്വഹിച്ചു. ഹരിത കര്‍മ്മ സേനാഗംങ്ങളെ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മനോജ് ആദരിച്ചു. ഭരണഘടന ആമുഖം ജില്ലാ കോര്‍ഡിനേറ്റര്‍ വി.എസ് ഹരികുമാര്‍ അനാച്ഛാദനം ചെയ്തു. വാര്‍ഡംഗം സാംജി ഇടമുറി, പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍, പ്രിന്‍സിപ്പല്‍ ബി പ്രമോദ്, പ്രഥമധ്യാപിക പി.കെ ആഷാറാണി, അരുണ്‍ മോഹന്‍, വി മണികണ്ഠന്‍ പിള്ള, എം.ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...