ഓണം കൂട്ടായ്മയുടെ ഉത്സവകാലം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണം കൂട്ടായ്മയുടെ ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തിരുവാതിരകളി മത്സരം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന്  ഉള്ള ടീമുകള്‍ ആണ്  മത്സരത്തിനെത്തിയത്.

ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് അധ്യക്ഷ ആയിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ യു. രമ്യ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ, കൗണ്‍സിലര്‍മാരായ കെ. സീന, രാധാ വിജയകുമാര്‍, ശ്രീദേവി, സുനിതാ വേണു, പി.കെ. പുഷ്പലത, ബിന്ദു കുമാരി, രശ്മി രാജീവ്, പന്തളം മഹേഷ്, ബെന്നി മാത്യു, അമീര്‍ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഈ മാസം ഒന്‍പതു മുതല്‍ 12 വരെയാണ് അടൂരില്‍ ഓണാഘോഷം നടക്കുന്നത്. 12ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിജയികള്‍ക്ക് സമ്മാനം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...