Wednesday, April 24, 2024 10:37 pm

സഹകരണ മേഖലയില്‍ സംസ്ഥാനം കൈവരിച്ചത് വന്‍ മുന്നേറ്റം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനകള്‍ നടത്തുന്നതായും കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നടത്തുന്നത് വന്‍ മുന്നേറ്റമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അറുപത്തി ഒന്‍പതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സഹകരണ സര്‍ക്കിള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണമേഖല കൈവരിച്ചിട്ടുള്ളത്. ദുഷ്പ്രചരണങ്ങളെ കേരളത്തിലെ സഹകാരികള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പിക്കണമെന്നും സ്വകാര്യമേഖലയിലെ ചൂഷണത്തിനെതിരെ പൊരുതാന്‍ സഹകരണ മേഖല ശക്തമായി നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു.

സഹകരണ സര്‍ക്കിള്‍ യൂണിറ്റ് ചെയര്‍മാന്‍ പി.ബി ഹര്‍ഷകുമാര്‍ അധ്യക്ഷനായിരുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ബി ഹിരണ്‍, നഗരസഭ ചെയര്‍മാന്‍ ഡി.സജി, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.അനില്‍, സഹകരണ സര്‍ക്കിള്‍ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് എക്‌സ് ഒഫിഷല്‍ മെമ്പര്‍ ജി.സജീവ്കുമാര്‍, റ്റി .ഡി ബൈജു, അഡ്വ. എസ്.മനോജ്, അഡ്വ.എ.താജുദ്ദീന്‍, അഡ്വ.ജോസ് കളീക്കല്‍, ഏഴംകുളം അജു, ബാബു ജോണ്‍ , ജി. കൃഷ്ണകുമാര്‍, കെ. എന്‍ സുദര്‍ശന്‍, കെ. പദ്മിനിയമ്മ, ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് കൊപ്പാറ, നെല്ലിക്കുന്നില്‍ സുമേഷ്, കെ. ജി വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സഹകരണമേഖല സമകാലീന കാലഘട്ടത്തിലെ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ റിട്ടേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ എച്ച്. അന്‍സാരി ക്ലാസ് നയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കിണറില്‍ ജോലിക്കിടെ ശ്വാസംമുട്ടി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

0
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ പഡിബാഗിലുവില്‍ കിണറില്‍ വളയം സ്ഥാപിക്കുന്ന...

കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരൻ

0
കണ്ണൂര്‍: കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച്...

ഇലക്ടറല്‍ ബോണ്ട് : സുപ്രീം കോടതിയെ സമീപിച്ച് എന്‍ജിഒകള്‍

0
നൃൂഡൽഹി : എന്‍ജിഒകളായ സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷനും (സിപിഐഎല്‍)...

ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന് തെളിയിച്ച് പര്യടനം അബാൻ ജംഗ്ഷനിൽ കൊട്ടിക്കലാശത്തോടെ സമാപിച്ചു

0
പത്തനംതിട്ട: ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന്...