Friday, April 19, 2024 6:23 am

രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി കുട്ടികള്‍ മുന്നോട്ടു പോകണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി വേണം കുട്ടികള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ആത്മസംതൃപ്തിയും സന്തോഷവും ക്യാമ്പിലൂടെ ലഭിക്കും.  സംഗീതം, കല, സാഹിത്യം എന്നിവയില്‍ അഭിരുചി ലഭിക്കാന്‍ ക്യാമ്പ് സഹായിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ശിശുക്ഷേമ സമിതി ജില്ലാ വൈസ്പ്രസിഡന്റ് പ്രൊഫ. കെ. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ. മഹേഷ് കുമാര്‍, പത്തനംതിട്ട എഡിസി ജനറല്‍ കെ.കെ. വിമല്‍രാജ്,   ശിശുക്ഷേമ സമിതി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി. നായര്‍, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ,  ശിശുക്ഷേമസമിതി ജില്ലാ ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍,  സമിതി അംഗങ്ങളായ സി.ആര്‍. കൃഷ്ണകുറുപ്പ്,  മീരാസാഹിബ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ. ജയകൃഷ്ണന്‍, വയലിനിസ്റ്റ് ആന്റണി പഴകുളം, അടൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഡ്വ. സുരേഷ് സോമ കുട്ടികള്‍ക്കായി നാടന്‍പാട്ട് അവതരിപ്പിച്ചു.

ഏപ്രില്‍ പതിനെട്ടു മുതല്‍ മെയ് പതിനേഴ് വരെയാണ് ക്യാമ്പ് നടക്കുന്നത്. വാദ്യസംഗീതങ്ങള്‍, ചിത്രരചന, ഒറിഗാമി, സംഗീതം, പ്രസംഗം, ഫോട്ടോഗ്രഫി എന്നിവയിലാണ് ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുവരെ 67 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ കുട്ടികള്‍ വരുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 1500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടുവരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജാവ് ഇപ്പോൾ അനാഥനാണ്…; മുഖ്യമന്ത്രി കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് വെറുതേകിടക്കുന്നു, കോടികൾ വെള്ളത്തിലായി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് പാപ്പനംകോട് സെന്‍ട്രല്‍...

പക്ഷിപ്പനി ഭീതി ; 21,537 പക്ഷികളെ ഇന്ന് കൊന്നൊടുക്കും, ജാഗ്രത നിർദ്ദേശവുമായി അധികൃതർ…!

0
ആലപ്പുഴ: എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന്...

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അറിയാം…!

0
നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍...

ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു ; ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെ​യ്തിട്ടില്ല,...

0
ഡ​ൽ​ഹി: ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെയ്തിട്ടില്ലെന്ന് ഇ​ഡിയുടെ...