Wednesday, April 17, 2024 7:12 pm

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പദ്ധതികളില്‍ കാലതാമസം വരുത്തരുത് : ഡെപ്യുട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്ക് സഹായകരമാകുന്ന പദ്ധതികളില്‍ കാലതാമസം വരുത്തരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ജില്ലാതല സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കരിച്ചിരിക്കുന്ന വിവിധ പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

Lok Sabha Elections 2024 - Kerala

പട്ടികവര്‍ഗ വിഭാഗത്തിലെ ജനതയുടെ പുനരധിവാസം വളരെ പ്രധാനപ്പെട്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അങ്കണവാടികളുടെ വൈദ്യുതീകരണം, മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് ഷീറ്റ് ഇടല്‍, വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പഠന മുറി വൈദ്യുതീകരണം എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് ഇവര്‍ക്കുള്ളത്. പദ്ധതിയില്‍ വരുന്ന കാലതാമസം ഉണ്ടാകാതെ ഇവയെല്ലാം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.

പട്ടികവര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതി, ബാങ്ക് പരീക്ഷകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലന പരിപാടി, സ്വയം തൊഴില്‍ സഹായം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. കൂടാതെ ഭിന്നശേഷിക്കാരായ പട്ടികജാതി പട്ടിക വര്‍ഗ യുവാക്കള്‍ക്ക് സ്വയം തൊഴിലിനുള്ള സഹായം, തെങ്ങുകയറ്റ യന്ത്ര വിതരണം, ആട്, കോഴി വളര്‍ത്തലിനുള്ള ധനസഹായം എന്നിവയും നല്‍കുന്നുണ്ട്. കോളനികളിലെ വീട് നിര്‍മാണത്തിനൊപ്പം വീടിന്റെ സംരക്ഷണഭിത്തി നിര്‍മാണവും, വീടുകളുടെ അറ്റകുറ്റപണിയും പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്ലാനിംഗ് ഓഫീസര്‍ സാബു. സി. മാത്യു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അസന്നിഹിത വോട്ടെടുപ്പ് 19ന് പൂര്‍ത്തിയാവും

0
പത്തനംതിട്ട : അസന്നിഹിതവോട്ടര്‍ വിഭാഗത്തിലുള്ളവര്‍ക്കുള്ള വോട്ടിംങിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ...

കേരള മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശനം : ഓണ്‍ലൈന്‍ അപേക്ഷ സര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍...

0
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/ മെഡിക്കല്‍...

തണ്ണിത്തോട് ശുദ്ധജല പദ്ധതിയിലെ ചെളി നീക്കം ചെയ്യാത്തത് ജലവിതരണത്തെ ബാധിക്കുന്നു

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയിലെ ചെളി നീക്കം ചെയ്യാത്തത് ശുദ്ധജല...

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി ; മൂന്ന് സാമ്പിളുകൾ പോസിറ്റീവ്

0
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ...