അടൂർ ലൈഫ് ലൈനിൽ ചര്‍മ്മരോഗ വിഭാഗം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂർ: അടൂര്‍ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയില്‍ ചർമ്മ, സൗന്ദര്യ സംബന്ധമായ രോഗങ്ങളും ചികിത്സകളും കൈകാര്യം ചെയ്യാൻ ആവശ്യമായ സംവിധാനത്തോടെ ആരംഭിച്ച ഡെർമറ്റോളജി ആന്റ് കോസ്മെറ്റോളജി വിഭാഗത്തിന്റെ ഉദ്ഘാടനം മാർത്തോമ്മാ സഭാ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ നിർവഹിച്ചു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. അനന്തമായ സാധ്യതകളാണ് ആധുനിക വൈദ്യശാസ്ത്രം ആരോഗ്യ രംഗത്ത് നല്കുന്നതെങ്കിലും രോഗശമനം സാധ്യമാകണമെങ്കിൽ ദൈവസാന്നിധ്യം അനുപേക്ഷണീയമാണെന്നു മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ പറഞ്ഞു. ലൈഫ് ലൈൻ ആശുപത്രി ഈ രംഗത്ത് ഒരു മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർമ്മവും ചര്‍മ്മ രോഗങ്ങളും ബൈബിളിൽ തന്നെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും അടൂരിനും സമീപത്തുള്ളവർക്കും ചര്‍മ്മ രോഗങ്ങൾക്കുള്ള വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നത് അനുഗ്രഹപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി ആർ ദിൻരാജ്, പള്ളിക്കൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പി സന്തോഷ്, ആശുപത്രി ചാപ്ലയിൻ റവ.സി ജോസഫ്, ലൈഫ് ലൈൻ ഡയറക്ടർ ഡോ.സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ എന്നിവർ സംസാരിച്ചു. ഡെർമറ്റോളജി വിഭാഗത്തിനു നേതൃത്വം നൽകുന്ന ഡോ.ലെന്നി സൂസൻ മാത്യു ഡിപ്പാർട്മെന്റിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു വിശദീകരിച്ചു. ലൈഫ് ലൈൻ സി ഇ ഓ ഡോ.ജോർജ്ജ് ചാക്കച്ചേരി സ്വാഗതവും സീനിയർ എച്ച് ആർ മാനേജർ ജോർജ്ജ് മുതലാളി കൃതജ്ഞതയും രേഖപ്പെടുത്തി.

ചർമ്മം, മുടി, നഖം, മ്യൂക്കസ് മെംബ്രേൻകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ,
കുഷ്ഠരോഗം, ലൈംഗീകമായി പകരുന്ന രോഗങ്ങൾ, സൗന്ദര്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, എന്നിവ ഈ പുതിയ ഡിപ്പാർട്ടമെന്റ് കൈകാര്യം ചെയ്യും. രോഗനിർണയത്തിനും ചികിത്സയ്ക്കുമായി നടത്തുന്ന സ്കിൻ ബയോപ്സികൾ, നഖ ബയോപ്സികൾ, സ്ലിറ്റ്-സ്കിൻ സ്മിയറുകൾ എന്നിവ ചെയ്യുന്നതിനുള്ള സൗകര്യം ലൈഫ് ലൈനിൽ ഉണ്ടാകും. ഇൻട്രാലീഷണൽ ഇൻജക്ഷനുകൾ, കെമിക്കൽ കോട്ടറൈസേഷൻ, സ്കാർ മോഡുലേഷൻ എന്നീ നടപടികളും മുടികൊഴിച്ചിൽ സംബന്ധമായ രോഗങ്ങൾക്ക് സ്കാൽപ്പ് ബയോപ്സികൾ, പി.ആർ.പി. തെറാപ്പി, ഗ്രോത്ത് ഫാക്ടർ കോൺസൻട്രേറ്റ് ചികിത്സകളും ലൈഫ് ലൈനിൽ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് എം എ ബേബി

0
തിരുവനന്തപുരം: ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് പാർട്ടി ജനറൽ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...

എനിക്ക് കാൻസർ ബാധിച്ചത് ജയിൽവാസത്തിന് പിന്നാലെ ; സഞ്ജയ് റാവുത്ത്

0
ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര...