അഞ്ച് മക്കളുണ്ടായിട്ടും പ്രാണഭയമില്ലാതെ പാർക്കാൻ അമ്മ സംരക്ഷണം തേടി പോലീസ് സ്റ്റേഷനിൽ 

For full experience, Download our mobile application:
Get it on Google Play

അടൂർ: മൂന്ന് ആൺമക്കളും രണ്ട് പെൺ മക്കളുമുളള അമ്മ തനിക്ക് പ്രാണഭയമില്ലാതെ പാർക്കാനൊരിടം തേടി അടൂർ പോലീസ് സ്റ്റേഷനിലെത്തി.
പെരിങ്ങനാട് ചെറുപുഞ്ച മംഗലശ്ശേരിൽ പരേതനായ വിമുക്തഭടൻ എ രാഘവന്റെ 69 വയസ്സുളള ഭാര്യ ഭാരതിയാണ് സ്ഥിരമായ സംരക്ഷണമാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടർ വിപിൻകുമാറിന്റെ സഹായം തേടിയത്. ഇടത് കണ്ണിൽ കാഴ്ചക്കുറവും കാൽമുട്ട് തേയ്മാനവും കൈക്കും കാലിനും പെരുപ്പും ഓർമ്മക്കുറവും ഭയവും ഉളള നിലയിലാണ് ഭാരതിയമ്മ സ്റ്റേഷനിൽ അഭയം തേടിയത്.

മദ്യപിച്ച് എത്തുന്ന ആൺമക്കളുടെ മർദ്ദനവും ഭീഷണിയും സഹിക്കാൻ കഴിയാതെയാണിവർ വീടുവിട്ടത്. പിങ്ക് പോലീസിനെ അയച്ച് മക്കളേ വിളിപ്പിക്കാൻ സബ് ഇൻസ്പെക്ടർ വിപിൻ കുമാർ ശ്രമിച്ചെങ്കിലും അവരാരും സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്നാണ് അദ്ദേഹം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനുമായി ബന്ധപ്പെട്ടത്. അവിടെ നിന്നുളള നിർദ്ദേശത്തെ തുടർന്ന് മിത്രപുരം കസ്തൂർബാ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി, മാനേജർ സോമൻപിളള എന്നിവരെത്തി ഭാരതിയമ്മയെ സ്വീകരിച്ചു. സബ് ഇൻസ്പെക്ടർ വിപിൻ കുമാറിനേ കൂടാതെ പിങ്ക്  പട്രോൾ  സിവിൽ പോലീസ് ഉദ്യോഗസ്ഥരായ എം ബീന, സുനിത, ഗീത, കസ്തൂര്‍ബ ഗാന്ധിഭവൻ വികസന സമിതി ഭാരവാഹികളായ എസ്.മീരാസാഹിബ്, ലതാവിജയൻ,  ആർ രാമകൃഷ്ണൻ, കെ ഹരിപ്രസാദ്, നഴ്സിംഗ് സ്റ്റാഫ് സുഭദ്ര,വിനുരാജ് എന്നിവർ നേതൃത്വംനൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...