വന്യജീവി ആക്രമണ ഭീഷണി : ജനങ്ങളുടെ ആശങ്ക ദുരീകരിക്കണം – എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിൽ വന്യജീവികളുടെ ആക്രമണം വ്യാപകമാകുകയും നിരവധി വളർത്തുമൃഗങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായി ആക്രമങ്ങൾ ഉണ്ടായിട്ടും വേണ്ടവിധത്തിൽ വനം വകുപ്പും സർക്കാരും ഇടപെടാത്തത് ആശങ്കജനകമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്നും എസ്ഡിപിഐ ജില്ലാ ട്രഷറർ ഷാജി ആനകുത്തി.

നാറാണംമുഴി പെരുനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ കടുവകളുടെ ആക്രമണത്തെ ഭയന്ന് ജീവിക്കുകയാണ്. പ്രദേശത്ത് നിന്ന് നിരവധി പശുക്കളെയും ആടുകളെയും ഇതിനോടകം കടുവ കൊന്നു കഴിഞ്ഞു. വടശ്ശേരിക്കരയും സമീപപ്രദേശങ്ങളും കാട്ടാനകളുടെയും കടുവകളുടെയും സ്ഥിരം താവളം ആയി മാറി. ഈ പ്രദേശങ്ങളിൽ സ്ഥിരമായി ആക്രമണങ്ങൾ വന്യജീവികളിൽ നിന്നുണ്ടായിട്ടും വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല.

കുമ്പളത്താമണ്ണിലും പള്ളിത്തോട്ടം ബൗണ്ടറി സ്ഥലങ്ങളിലും കുരങ്ങുകളുടെയും പന്നികളുടെയും ആക്രമണത്തിൽ വ്യാപകമായ കൃഷിനാശം അടക്കം ഉണ്ടാകുന്നു. വളർത്തു മൃഗങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.  കുടിവെള്ളത്തിനായി കിണറുകളിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകൾ നശിപ്പിക്കുന്നതും പതിവ് സംഭവങ്ങളായി മാറി. തുച്ഛമായ നഷ്ടപരിഹാരം ആണ് ഇരകൾക്ക് ലഭിക്കുന്നത്.

കോന്നി, അരുവാപുലം പഞ്ചായത്തിലെ കൊക്കത്തോട്, സീതത്തോട് തണ്ണിത്തോട് തുടങ്ങി മലയോരമേഖലയിലെ ജനങ്ങളാകെ ഭീതിയിലാണ്. കല്ലേലിയിലും സമീപപ്രദേശങ്ങളിലും അജ്ഞാത ജീവികളുടെ അക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടത് പ്രദേശത്ത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. കാര്യക്ഷമമായി ഇടപെടൽ അധികൃത ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജനങ്ങൾ വന്യജീവികളുടെ ആക്രമണ ഭീതിയിൽ ജീവിതം ദുസഹമാകുമ്പോൾ സർക്കാർ വാർഷികാഘോഷ തിമിർപ്പിൽ ഉല്ലസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...