തിരുവനന്തപുരത്ത് കനത്ത മഴയിലും ജില്ലാ സ്കൂൾ കായിക മേള നടത്തി സംഘാടകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് കനത്ത മഴയിലും ജില്ലാ സ്കൂൾ കായിക മേള നടത്തി സംഘാടകർ. തിരുവനന്തപുരത്ത് എൽഎൻസിപിഇയിൽ ആണ് മത്സരങ്ങൾ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ട്രാക്കും ഫീൽഡും വെള്ളം നിറഞ്ഞിട്ടും കായികമേള നിർത്തിവെച്ചിരുന്നില്ല. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. പതിനൊന്നു മണിയോടെ മഴ തോരാത്ത സാഹചര്യത്തിൽ മത്സരങ്ങൾ ആരംഭിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്. സിന്തറ്റിക് ട്രാക്ക് വെള്ളം നിറഞ്ഞതോടെ താരങ്ങൾ ഓടിയെത്താൻ കായിക താരങ്ങൾ ബുദ്ധിമുട്ടി. സ്പൈക്ക് വെള്ളം നിറഞ്ഞതും കുട്ടികൾക്ക് പ്രതിസന്ധിയായി. തുടർന്ന് പലരും സ്പൈക്ക് ഉപേക്ഷിച്ചാണ് ഓടിയത്. ഓട്ടത്തിനിടയിൽ കുട്ടികൾ തെന്നി വീണ് പരിക്കുപറ്റുകയും ചെയ്തു. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മഴ നനയാതെ നിൽക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. ഉച്ചകഴിഞ്ഞ് നടക്കേണ്ട മത്സര ഇനങ്ങൾ ശനിയാഴ്ച്ചത്തേക്ക് മാറ്റിയത് രക്ഷകർത്താക്കളെ ക്ഷുഭിതരാക്കി. തുടർന്ന് സംഘാടകരുമായി വാക്കുതർക്കവുമുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....