അനാവശ്യ ഗോസിപ്പുകൾ പടച്ചുവിടുന്നത് പക്വതയില്ലാത്തവർ : ജയം രവി

For full experience, Download our mobile application:
Get it on Google Play

ഭാര്യ ആർതിയുമായുള്ള ഡിവോഴ്സ് പ്രഖ്യാപനത്തിന് പിന്നാലെ നടൻ ജയം രവിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന തരത്തിൽ അപവാദ പ്രചാരണങ്ങൾ നടന് നേരെയുണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ജയം രവി. ‘ബ്രദർ’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയം രവി മനസ് തുറന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ കുറിച്ചും താരം സംസാരിച്ചു. ഇത്തരം ഗോസിപ്പുകൾ ഞാൻ കാര്യമാക്കാറില്ലെന്നും, ജോലിയിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടൻ പറഞ്ഞു.

“നമ്മൾ ഒരു പൊതുമാധ്യമത്തിലാണ് ഉള്ളത്. ഞാൻ എന്ത് തന്നെ ചെയ്താലും അത് കൊട്ടിഘോഷിക്കപ്പെടും. അതിപ്പോൾ ഒരു ചായ ഉണ്ടാകുകയാണെങ്കിൽ പോലും. ഇതൊരു മാസ് മീഡിയയാണ്. നമ്മളെല്ലാം താരങ്ങളും. നല്ലതിനാണെങ്കിലും ചീത്തയ്ക്കാണെങ്കിലും, എല്ലാം എടുത്തുകാട്ടപ്പെടും. നമ്മൾക്കത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സാധാരണ ജനങ്ങൾക്ക് സിനിമ കാണുന്നതും താരങ്ങളെ കുറിച്ച് സംസാരിക്കുന്നതുമെല്ലാം ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഞാൻ അവരെ വിലയിരുത്താനും പോകാറില്ല. പക്വതയുള്ളവർ ​അപവാദം പ്രചരിപ്പിക്കില്ല, മറ്റുചിലരാകട്ടെ ഇത്തരം ​ഗോസിപ്പുകളുടെ തീവ്രത നോക്കുകയോ തന്റെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയുമില്ല.

വൈകാരിക പക്വത ഇല്ലാത്ത ചുരുക്കം ചില ആളുകളാണ് ഇത്തരത്തിൽ അനാവശ്യ ഗോസിപ്പുകൾ പടച്ചുവിടുന്നത്. ചെയ്യുന്ന ജോലി മികച്ചതാക്കാൻ ഒരാളുടെ ശരീരവും മനസും തെളിമയോടെ ഇരിക്കണം. ഓരോ ആളുകളുടെയും അടുത്ത്ചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിച്ചുകൊടുക്കാൻ സാധിക്കില്ല. പക്വത ഉള്ളവർ ഇത്തരത്തിൽ അപവാദങ്ങൾ പ്രചരിപ്പിക്കാൻ നിൽക്കില്ല. അതുപോലെ തന്നെ, ചിലർ ഇത്തരം ഗോസിപ്പുകൾ കാര്യമാക്കുകയോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുകയോ ചെയ്യില്ല. നമ്മൾ നമ്മളെ സ്വയം മനസിലാക്കുന്നുണ്ടെങ്കിൽ, പിന്നെ എന്തിന് മറ്റുള്ളവരുടെ വാക്കുകൾ കണക്കിലെടുക്കണം’ എന്നും ജയം രവി ചോദിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ജയം രവി വിവാഹമോചന വിവരം സമൂഹ മാധ്യമം വഴി പങ്കുവെച്ചത്. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം താൻ ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്നാണ് താരം അറിയിച്ചത്. ഇത് പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നും നടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ ഇതിനെതിരെ ആരതിയും രംഗത്ത് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി ആ പോസ്റ്റ് ഇട്ടതെന്നായിരുന്നു ആരതിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...