Sunday, April 28, 2024 12:08 pm

കോണ്‍ഗ്രസ് പരാജയത്തിന്റെ പടുകുഴിയില്‍ കിടക്കുമ്പോഴും മൌനം വെടിയാതെ കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വോട്ടെടുപ്പിനുശേഷം പലതും പറയുമെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടി തോറ്റമ്പിയ തെരഞ്ഞെടുപ്പു ഫലം വന്നശേഷവും മൗനം തുടർന്നു കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നെങ്കിലും മാധ്യമങ്ങളോടു സുധാകരൻ പ്രതികരിച്ചില്ല. രണ്ടുദിവസം മാധ്യമങ്ങളിൽനിന്ന് അകന്നു നിൽക്കാനും പാർട്ടിയിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ദിശയറിഞ്ഞശേഷം ഇടപെടാനുമാണു തീരുമാനം.

സീറ്റ് വിഭജനം മുതൽ സ്ഥാനാർഥി നിർണയം വരെ പല വിഷയങ്ങളിലും സുധാകരൻ നേതൃത്വത്തിനെതിരെ നിലപാട് പരസ്യമാക്കിയിരുന്നു. വർക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി ആവശ്യമില്ലെന്നും ഇപ്പോൾ രാജിവെയ്ക്കാത്തതു തെരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽക്കാൻ കാരണക്കാരനാകരുത് എന്നു കരുതിയാണെന്നുമായിരുന്നു സുധാകരൻ തുറന്നടിച്ചത്. ഹൈക്കമാൻഡ് എന്നാൽ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല കെ.സി. വേണുഗോപാലാണെന്നും സീറ്റുകൾ നേതാക്കൾ വീതം വെച്ചെടുത്തെന്നും ആരോപിച്ചിരുന്നു.

ഫലം വന്നാലുടൻ പറയാനുള്ളതു പറയുമെന്നു പലയാവർത്തി പറഞ്ഞശേഷമാണു സുധാകരന്റെ ഒരുപാടർഥങ്ങളുള്ള മൗനം. പ്രചാരണ രംഗത്തു കെ.സുധാകരൻ വേണ്ടത്ര സജീവമായിരുന്നില്ല. അടുത്തടുത്ത് കുടുംബത്തിലുണ്ടായ രണ്ടു മരണങ്ങൾ ഇതിന് ഒരു കാരണമായിരുന്നെങ്കിലും ജില്ലയ്ക്കു പുറത്ത് ആരാധകരുള്ള സുധാകരനെ എവിടെയും ഉപയോഗിക്കാൻ കെപിസിസി നേതൃത്വം താൽപര്യമെടുത്തിരുന്നില്ല.

സ്ഥാനാർഥി നിർണയ രീതിയെയും മറ്റും തുറന്നെതിർത്തതിലെ അതൃപ്തിയായിരുന്നു കാരണം. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സീറ്റ് ജില്ലാ നേതാക്കളുമായി ആലോചിക്കാതെ ആർഎസ്പിക്കു കൊടുത്ത തീരുമാനത്തിനെതിരെ സുധാകരൻ പൊട്ടിത്തെറിച്ചിരുന്നു. 60,693 വോട്ടിനാണ് ആർഎസ്പി സ്ഥാനാർഥി മട്ടന്നൂരിൽ തോറ്റത്.

രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും നയിച്ച, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മേൽനോട്ടം കൊടുത്ത കേരളത്തിലെ തെരഞ്ഞെടുപ്പിലെ പരാജയം സുധാകരന്റെ വാദങ്ങളും ആരോപണങ്ങളും ശരിവെയ്ക്കുകയാണെന്ന അഭിപ്രായം ഒട്ടേറെ നേതാക്കളിലുണ്ട്. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഈ നേതാക്കൾക്കാണെന്നതിനാൽ പാർട്ടിയിൽ ശക്തനാകാനുള്ള അവസരമാണു സുധാകരനു കൈവന്നിരിക്കുന്നതെന്നു കരുതുന്നവരുണ്ട്.

അതുകൊണ്ടാണു തൽകാലം പരസ്യ പ്രസ്താവനകളിലൂടെ കുഴപ്പത്തിൽ ചാടേണ്ടെന്ന തീരുമാനമെടുത്തത്. മറ്റു നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നുമുള്ള അഭിപ്രായ പ്രകടനങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണു സുധാകരൻ. താഴേത്തട്ടുമുതൽ പാർട്ടിയിൽ പുനഃസംഘടന എന്ന തന്റെ ആവശ്യത്തിനു പാർട്ടിക്കുള്ളിൽ മേൽക്കൈ നേടിയെടുക്കാനുള്ള ആശയവിനിമയവും നടത്തുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം ; 600ലേറെ വിദ്യാർത്ഥികൾ അറസ്റ്റിൽ

0
അമേരിക്ക: അമേരിക്കയിലെ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായ സർവകലാശാല വിദ്യാർത്ഥികളുടെ...

കല്ലേലി തോട്ടത്തിൽ വോട്ടര്‍മാര്‍ കുറഞ്ഞു

0
കല്ലേലി : അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാംവാർഡായ കല്ലേലി തോട്ടത്തിൽ തിരഞ്ഞെടുപ്പിന് പഴയ...

ഒഡീഷയിൽ നിരവധി ബിജെഡി പ്രവർത്തകർ ബിജെപിയിൽ ചേർന്നു 

0
ന്യൂഡൽഹി : ഒഡീഷയിൽ നിരവധി ബിജു ജനതാദൾ (ബിജെഡി) നേതാക്കളും പ്രവർത്തകരും...

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും ; ആരോപണവുമായി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ (യു.പി): ഇന്ത്യ മുന്നണി ബീഫിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രി...