11.5 കി.മി തുരങ്കപാത ; പാലങ്ങളിലൂടെ 13 കി.മി പാത ; കെ – റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈൻ അർധ അതിവേഗ പാതയുടെ വിശദ പദ്ധതി റിപ്പോർട്ടിന്റെ (ഡിപിആർ) വിശദാംശങ്ങൾ പുറത്ത് വന്നു. കെ – റെയിൽ കോർപ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്. ഒരു വർഷം മുമ്പ് റിപ്പോർട്ട് കെ – റെയിലിന് നൽകിയിട്ടുണ്ട്. കേരളത്തിലെ നിലവിലുള്ള റെയിൽവേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ അപര്യാപ്തമാണെന്നാണ് ഡിപിആറിലെ ന്യായീകരണം. പദ്ധതിക്ക് 1222.45 ഹെക്ടർ ഭൂമി വേണ്ടി വരും. ഇതിൽ 1074.19 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതാണ്. 107.98 ഹെക്ടർ സർക്കാർ ഭൂമിയും റെയിൽവേയുടെ കൈവശമുള്ള 44.28 ഹെക്ടർ ഭൂമിയും സിൽവർ ലൈൻ പദ്ധതിക്കായി വേണ്ടിവരും.

പാതയുടെ 190 കിലോമീറ്റർ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റർ വയൽ-തണ്ണീർത്തടങ്ങളിലൂടെയാകും കടന്നുപോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കിൽ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നു. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാത കടന്നുപോകുന്നു. 60 കിലോമീറ്റർ റെയിൽവേയുടെ ഭൂമിയിലൂടെയാകും പോകുക. പാതയിൽ 11.5 കിലോമീറ്ററുകൾ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നുപോകുന്നു. മലകൾ തുരന്നും കുന്നുകൾ നികത്തിയും പാത കടന്നുപോകുന്നുണ്ട്. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിപിആറിൽ വിശദീകരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...