തെരഞ്ഞെടുപ്പ് വീഴ്ച ; എസ്.രാജേന്ദ്രനെ സിപിഎമ്മിൽനിന്നു പുറത്താക്കാൻ ശുപാർശ

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ശുപാർശ. ദേവികുളം തെരഞ്ഞെടുപ്പിൽ വീഴ്ച കാണിച്ചു എന്ന കുറ്റത്തിനാണ് മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്തത്. പരാതിയെ തുടർന്ന് പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ.

ഒരുവർഷത്തേക്ക് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ ചെയ്തിരിക്കുന്നത്. അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിയിലുണ്ടാകും. പാർട്ടിക്കെതിരെ പ്രവർത്തിച്ചതിന് രാജേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം മണി എംഎൽഎ പരസ്യപ്രസ്താവന നടത്തിയിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് ജില്ലാ കമ്മിറ്റി നടപടിയെന്നും പാർട്ടിയുടെ എന്തു തീരുമാനവും അനുസരിക്കുമെന്നും രാജേന്ദ്രൻ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...