അധ്യാപക തസ്തിക നിർണയം; പുതിയ തസ്തികകൾ സൃഷ്ടിക്കാത്തത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അധ്യാപക തസ്തിക നിർണയം പൂർത്തിയായെങ്കിലും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നു. വിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശക്ക് ധനവകുപ്പ് അനുമതി നൽകാത്തതാണ് തസ്തിക രൂപീകരണം തടസപ്പെടാൻ കാരണം. അടുത്ത അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. എല്ലാ വർഷവും ജൂലൈ പകുതിയോടെ തസ്തിക നിർണയം പൂർത്തിയാക്കി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷം കോവിഡ് മൂലം തടസപ്പെട്ട തസ്തിക നിർണയം 2022 – 23 അധ്യയന വർഷത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ വിദ്യാലയങ്ങളിൽ അധികമായി വരുന്ന തസ്തികകൾ അനുമതി ലഭിക്കുന്നതിനായി ധനവകുപ്പിന് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് ഇതുവരെയും അംഗീകാരം നൽകിയിട്ടില്ല. പുതിയതായി സൃഷ്ടിക്കുന്ന തസ്തികകൾക്ക് വേണ്ടി വലിയൊരു തുക കണ്ടെത്തേണ്ടിവരും എന്നതാണ് ഈ മെല്ലെപ്പോക്കിന് കാരണം. ധനവകുപ്പിൽ നിന്നും മറുപടി ലഭിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാട് വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചു. ഇതോടെ അധ്യാപക റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ കൂടി പ്രതിസന്ധിയിലായി. ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കും മുൻപ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...