Wednesday, July 2, 2025 5:05 pm

വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഒൻപതു കിലോമീറ്റർ കൈകൾബന്ധിച്ച് നീന്തിക്കയറി ദേവാജിത്ത് ലോകത്തിന്റെ നെറുകയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഒൻപതു കിലോമീറ്റർ കൈകൾബന്ധിച്ച് നീന്തിക്കയറി ദേവാജിത്ത് ലോകത്തിന്റെ നെറുകയിലേക്ക്.
ഇരു കൈകളും ബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽ നിന്നും രാവിലെ 8.27ന് ചേർത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം, ഗ്രാമപഞ്ചായത്ത് അംഗം നൈസി ബെന്നി, തിരുന്നല്ലൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡി ബി വിമൽദേവ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് വി ആർ ഹരിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നീന്തൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഒരു മണിക്കൂർ നാൽപത്തിയേഴു മിനിറ്റ് കൊണ്ട് നീന്തിക്കയറിയ ദേവജിത്തിനെ ചേർത്തല ഫയർ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ്‌ പിവിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വൈക്കം ബീച്ചിൽ നഗരസഭ വൈസ് ചെയർമാൻ പി ടി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നഗരസഭ കൗൺസിലർ ബിന്ദു ഷാജി സ്വാഗതം പറഞ്ഞു. സിനി ആർട്ടിസ്റ്റ് ചെമ്പിൽ അശോകൻ മുഖ്യാതിഥിയായിരുന്നു. ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി, ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ് പി വി, വൈക്കം ഫയർ ആൻഡ് സേഫ്റ്റി സ്റ്റേഷൻ ഓഫീസർ പ്രതാപ്കുമാർ ടി, തലയോലപ്പറമ്പ് സ്റ്റേഷൻ പി ആർ ഒ സബ് ഇൻസ്‌പെക്ടർ മോഹനൻ റ്റി ആർ, വൈക്കം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ജെ സുനിൽ, ഷിഹാബ് കെ സൈനു, കെ പി എം വി എച്ച് എസ് എസ് പൂത്തോട്ട പ്രിൻസിപ്പൽ അനൂപ് സോമരാജൻ, ആൽവിൻ ജോർജ് അരയത്തേൽ, എ പി അൻസൽ, പി ജി എം നായർ, പി ആർ സുഭാഷ്, സി എൻ പ്രദീപ്കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

ഉദയനാപുരം അമ്പിലേഴത്തുവീട്ടിൽ സജീവ് കുമാറിന്റെയും സവിത സജീവിന്റെയും മകനാണ് 13 വയസ്സുകാരൻ ദേവജിത്ത്‌. ദേവിക ഏക സഹോദരിയാണ്. മൂവാറ്റുപുഴയാറിലെ കുത്തൊഴുക്കിൽ കോച്ച് ബിജുതങ്കപ്പന്റെ നേതൃത്വത്തിൽ ആറുമാസത്തെ നീന്തൽ പരിശീലനത്തിന് ശേഷമാണ് ദേവജിത്ത് ഈ നേട്ടം കൈവരിക്കുന്നത്. ചടങ്ങിൽ 22 കുട്ടികളെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് പ്രാപ്തരാക്കിയ ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബ് കോച്ച് ബിജു തങ്കപ്പനെയും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവിനെയും ആദരിച്ചു. ചടങ്ങിൽ ഇന്ത്യൻ ഓയിൽ ഡീലർമാരായ വൈക്കം ജ്യോതി ഓയിൽ സ്റ്റോഴ്സ് ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് ലൈഫ് ജാക്കറ്റുകൾ നൽകി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബി മാത്യു സോമതീരം...

0
ഷാർജ : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി)...

കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

0
ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ്...

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...