ഹൈക്കോടതി വിലക്കുള്ള സുനിൽ സ്വാമിയിൽ നിന്ന് ദേവസ്വം ബോർഡ് കാർ സ്വീകരിച്ചു ; വിജിലൻസ് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ അനധികൃതമായി തങ്ങുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുള്ള കൊല്ലം സ്വദേശി സുനിൽ സ്വാമിയിൽ നിന്ന് ദേവസ്വം ബോർഡ് കാർ സമ്മാനമായി സ്വീകരിച്ചതായി കണ്ടെത്തൽ. കഴിഞ്ഞ 15 വർഷമായി ദേവസ്വം ബോർഡിന് പൂജാസാധനങ്ങൾ സൗജന്യമായി നൽകി വരുന്നയാളാണ് സുനിൽ സ്വാമി. ഇദ്ദേഹം 15 വർഷം മുൻപ് ബോർഡിന് ഒരു ഇന്നോവ കാർ വാങ്ങി നൽകിയതായാണ് പുതിയ വിവരം. ദേവസ്വം ബോർഡ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് സുനിൽ സ്വാമി വർഷങ്ങളായി ശബരിമലയിലേക്ക് പൂജാസാധനങ്ങൾ എത്തിക്കുന്നത്.

ഒരാളിൽ നിന്ന് സൗജന്യമായി നിത്യപൂജയ്ക്ക് സാധനങ്ങൾ വാങ്ങുന്നത് ഉചിതമല്ലെന്നും, ബോർഡ് നേരിട്ടായിരിക്കണം ഇത് ശേഖരിക്കേണ്ടതെന്നുമുള്ള ഉത്തരവ് നിലനിൽക്കെയാണ് ഈ ലംഘനം നടക്കുന്നത്. സുനിൽ സ്വാമിക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപാണ് കാർ സ്വീകരിച്ചതെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം. സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ, പൂജയ്ക്കെത്തുന്ന ഭക്തരിൽ നിന്ന് വാങ്ങുന്ന പണം ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിലാക്കുന്നതായും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...