മിൽമ പാൽ വില വർദ്ധിപ്പിച്ചു : ജൂൺ 1 മുതൽ ലിറ്ററിന് 4 രൂപ കൂടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം അനുസരിച്ച് ഒരു ലിറ്റർ പാലിന് 4 രൂപയാണ് വർദ്ധിക്കുന്നത്. നേരത്തെ തന്നെ പാൽ വില കൂട്ടാൻ സർക്കാരുമായി ധാരണയിൽ എത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇന്ന് ചേർന്ന മിൽമ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വില വർദ്ധനവ് നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി അനുവാദം നൽകിയിട്ടുണ്ടെന്നും, പാൽ വില വർദ്ധനവിനെ തങ്ങൾ എതിർക്കില്ലെന്ന് വി.ഡി. സതീശൻ നേരത്തെ തന്നെ അറിയിച്ചിരുന്നതായും മിൽമ ചെയർമാൻ വ്യക്തമാക്കി.

കർഷകരുടെ പ്രസ്ഥാനമായതിനാൽ വില വർദ്ധനവിന്റെ സിംഹഭാഗവും അവർക്ക് തന്നെ നൽകാനാണ് മിൽമയുടെ തീരുമാനം. 4 രൂപയിൽ 3 രൂപ 35 പൈസയും (83.75%) കർഷകർക്ക് ലഭിക്കും. പ്രാഥമിക ക്ഷീര സംഘങ്ങൾക്കും വിൽപനക്കാർക്കും വില വർദ്ധനവിന്റെ 6.25 ശതമാനം വീതം ലഭിക്കും. ഈ വർദ്ധനവിൽ നിന്നും വെറും 10 പൈസ മാത്രമാണ് മിൽമയ്ക്ക് ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...