മലപ്പുറം വളാഞ്ചേരിയിൽ ട്രാൻസ്‌ജെൻഡർ യുവതിക്കുനേരെ അതിക്രമം ; പണവും മൊബൈൽ ഫോണും കവർന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വളാഞ്ചേരിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ ക്രൂരമായി ആക്രമിക്കുകയും പണവും മൊബൈൽ ഫോണും കവരുകയും ചെയ്ത സംഭവത്തിൽ പുലാമന്തോൾ സ്വദേശി ഉമർ ഫാറൂഖ് പിടിയിലായി. വളാഞ്ചേരി-കോഴിക്കോട് റോഡിൽ വെച്ചായിരുന്നു ഈ അതിക്രമം നടന്നത്. വളാഞ്ചേരി ടൗണിൽ വെച്ച് പ്രതി യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും അത് എതിർത്തതോടെ കാറിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ കാലിലൂടെ കാർ കയറ്റി ഇറക്കിയതിനെത്തുടർന്ന് എല്ലുകൾ പൊട്ടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അറസ്റ്റിലായ ഉമർ ഫാറൂഖിനെതിരെ മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ വളാഞ്ചേരി പോലീസ് പ്രതിക്കെതിരെ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യൽ, ആക്രമിച്ചു മുറിവേൽപ്പിക്കൽ, കവർച്ച തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...