വന്ദേമാതരം മുഴുവൻ ആലപിക്കും എന്നുള്ളത് അറിയില്ല ; സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് കുഴപ്പം : വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വന്ദേമാതരം പൂർണമായും ആലപിക്കും എന്നുള്ളത് അറിയില്ലായിരുന്നു. ലോക്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൊല്ലിയത്. താനും സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലപിക്കുന്നത് കേട്ടത്. ഇടയിൽ കേറി തടസപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ചടങ്ങിന്റെ അവസാനം ഇത് ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ദേശീയ​ഗാനമാണ് അവസാനം ആലപ്പിക്കുക. വന്ദേമാതരം ആലപിച്ചത് അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സത്യപ്രതിജ്ഞയിൽ താൻ അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശൻ ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്. താൻ എംഎൽഎ ആകുന്നതിന് മുൻപ് മരിച്ചുപോയതാണ് രണ്ടാളെന്നും സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് പറയാനാണ് പറഞ്ഞതെന്നും നിറഞ്ഞ മനസോടുകൂടിയാണ് പറഞ്ഞതെന്നും വി.ഡി. സതീശൻ വിശദീകരിച്ചു.

നേരത്തെ എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി.ഡി. സതീശൻ എന്ന് മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വടശേരി ദാമോദര മോനോൻ സതീശൻ എന്നായിരുന്നു വി.ഡി. സതീശൻ പറഞ്ഞത്. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയത് വലിയ വിവാദമാവുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതും മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്ന വിമ‍ർശനം. പ്രകടന പത്രികയിലെ കാര്യങ്ങള്‍ ചെയ്യാന്‍ വിഷന്‍ 2031 എന്ന പേരിൽ ജൂണ്‍ ഒന്ന് മുതല്‍ 100 ദിന കര്‍മ പരിപാടി നടപ്പാക്കുമെന്നും മന്ത്രിസഭാ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകവേ മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...