നിലയ്ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറി വാങ്ങിയതില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തവരില്‍ ബോര്‍ഡ് പ്രസിഡന്റിന്റെ പിഎയും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിലയ്ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറിയും പലവ്യഞ്ജനവും വിതരണം ചെയ്ത സ്ഥാപനത്തിന്റെ പേരില്‍ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. പരാതി ലഭിച്ചപ്പോള്‍ തന്നെ ദേവസ്വം വിജിലന്‍സിന് അന്വേഷണത്തിന് നിര്‍ദേശം നല്കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം സംസ്ഥാന വിജിലന്‍സിന് കൈമാറി.

സംസ്ഥാന വിജിലന്‍സ് നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യം സര്‍ക്കാരോ, വിജിലന്‍സോ ഔദ്യോഗികമായി ബോര്‍ഡിനെ അറിയിച്ചിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ സസ്‌പെന്‍ഷനോ, മാറ്റിനിര്‍ത്തലോ ശിപാര്‍ശ ചെയ്താല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ പ്രസിഡന്റിന്റെ വാദം പച്ചക്കള്ളമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പരാതിക്കാരനായ ജെപി ട്രേഡേഴ്‌സ് ഉടമ ബി ജയപ്രകാശ്. ദേവസ്വം ബോര്‍ഡല്ല അന്വേഷണം സംസ്ഥാന വിജിലന്‍സിനു കൈമാറിയതെന്നും, താന്‍ വിവരാവകാശ രേഖകള്‍ പ്രകാരം മുഖ്യമന്ത്രിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണമെന്നും ജയപ്രകാശ് പറഞ്ഞു.

കുറ്റക്കാരായി വിജിലന്‍സ് കണ്ടെത്തിയവരില്‍ പ്രധാനികളായ രണ്ടുപേര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ഒരു മെമ്പറുടെയും പിഎ ആണ്. നവംബര്‍ 13 ന് കാലാവധി അവസാനിക്കുന്ന പ്രസിഡന്റ് ഒരു വര്‍ഷത്തേക്കെങ്കിലും ഇത് നീട്ടികിട്ടാനുള്ള പരിശ്രമത്തിലാണ്. കാലാവധി അവസാനിക്കാറായ വേളയില്‍ സ്വന്തം പിഎ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വന്നാല്‍, അത് തുടര്‍ സാധ്യതയെ ഇല്ലാതാക്കും. അതിനാലാണ് നടപടി വൈകിക്കുന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു.

കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തിയ സുധീഷ്‌കുമാര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന്റെ പിഎയും, രാജേന്ദ്രപ്രസാദ് ദേവസ്വം മെമ്പറുടെ പിഎയുമാണ്. ജയപ്രകാശ് കൊട്ടാരക്കര എഒയും വാസുദേവന്‍ പോറ്റി മുണ്ടക്കയത്ത് ഒരു ക്ഷേത്രത്തിന്റെ ചുമതലക്കാരനുമാണ്. 2018 – 19 ല്‍ നിലയ്ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറി, പലവ്യഞ്ജനം വിതരണം ചെയ്തതിലാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ചേട്ടൻ കുഴഞ്ഞുവീണ് മരിച്ചു

0
‌പിറവം: അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ...

ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞ് അപകടം ; കരസേന മേജർക്ക് ദാരുണാന്ത്യം

0
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ...

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...