വികസന മുന്നേറ്റ ജാഥയ്ക്ക് റാന്നിയിൽ ഉജ്ജ്വല സ്വീകരണം ; ജനസാഗരമായി ഇട്ടിയപ്പാറ

For full experience, Download our mobile application:
Get it on Google Play

​റാന്നി: വന്യമൃഗ ശല്യത്തിന് ശാശ്വത പരി ഹാരം കാണുന്നതിനും കര്‍ഷകരുടെ നാണ്യവിളകള്‍ സംരക്ഷിക്കുന്നതിനും പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും ജനങ്ങളിലെത്തിക്കാൻ നടത്തുന്ന വികസന മുന്നേറ്റ മധ്യമേഖലാ ജാഥയ്ക്ക് റാന്നിയിൽ നല്‍കിയ ആവേശോജ്ജ്വലമായ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബർ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണ്. മലയോര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് എൽ.ഡി.എഫ് സർക്കാർ നൽകുന്ന മുൻഗണന റാന്നിയുടെ മാറ്റത്തിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കാവലാളായി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത സ്വീകരണ സമ്മേളനം റാന്നിയുടെ രാഷ്ട്രീയ കരുത്ത് വിളിച്ചോതുന്നതായി. ഇട്ടിയപ്പാറയില്‍ നടന്ന സ്വീകരണ യോഗത്തിൽ എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. വാദ്യമേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് ജാഥാ നായകനെ റാന്നിയിലേക്ക് സ്വീകരിച്ചത്. പ്രാദേശിക നേതാക്കളും വിവിധ വർഗ ബഹുജന സംഘടനകളും ചേർന്ന് ജാഥാ നായകന് ഉപഹാരങ്ങൾ സമർപ്പിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം ചടങ്ങിൽ ശ്രദ്ധേയമായിരുന്നു. റാന്നി ജാഥാ ക്യാപ്ടന്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജാഥാ മാനേജര്‍ പി.കെ ബിജു, അംഗങ്ങളായ കെ.കെ. ശൈലജ എം.എല്‍.എ, പി.പി സുനീര്‍ എം.പി, സാബു ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. പ്രേംജിത്ത്, ഫ്രാൻസിസ് തോമസ്, ​എം.എ. ലത്തീഫ്, ബിനോയ് ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍, സംസ്ഥാന കൗണ്‍സിലംഗം അഡ്വ.കെ.ജി രതീഷ് കുമാര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂര്‍, പി.ആര്‍ പ്രസാദ്, കെ സതീഷ്, ലിസിദിവാന്‍, കോമളം അനിരുദ്ധന്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, എബ്രഹാം കുളമട, കെ.ജി റോയി, ജോര്‍ജ് എബ്രഹാം, ബിനു തെള്ളിയില്‍, അനീഷ് ചുങ്കപ്പാറ, ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി,എം.വി പ്രസന്നകുമാര്‍, പി.എസ് മോഹന്‍, സുഭാഷ് കുമാര്‍, ബിന്ദു ചന്ദ്രമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...