പാലച്ചുവട് – പുതുശ്ശേരിമല – നരിക്കുഴി റോഡിന്‍റെ വികസനം പാതി വഴിയിൽ മുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : പാലച്ചുവട് – പുതുശ്ശേരിമല – നരിക്കുഴി റോഡിന്‍റെ വികസനം പാതി വഴിയിൽ മുടങ്ങി. അഞ്ച് വർഷം മുമ്പ് തുടങ്ങിയ പണികളാണ് റോഡരികിലെ ജലവിതരണ പൈപ്പുകൾ മാറ്റാത്തതിനാൽ പുനരാരംഭിക്കാൻ കഴിയാതെവന്നിട്ടുള്ളത്. പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും മാറ്റാത്തതിനാലാണ് രണ്ട് വർഷം മുമ്പ് പണികൾ നിർത്തിവെച്ചത്. എട്ട് വർഷം മുമ്പത്തെ നിരക്കിൽ പണി തുടരാനാവില്ലെന്നും കരാറിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാരൻ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. മന്ദിരം-വടശ്ശേരിക്കര റോഡിലെ പാലച്ചുവട്ടിൽനിന്ന് നരിക്കുഴിവരെയുള്ള 4.5 കിലോമീറ്റർ കിഫ്ബി പദ്ധതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കാനായിരുന്നു ലക്ഷ്യം. 2018-ൽ കരാർ നൽകി. മൂന്നരക്കോടിയോളം രൂപയാണ് അനുവദിച്ചിരുന്നത്.

പണി തുടങ്ങിയപ്പോൾതന്നെ വശത്തെ വൈദ്യുതപോസ്റ്റുകളും ജലനിധിയുടെ ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചിരുന്നു. പൈപ്പുകൾ പലയിടത്തും റോഡിന്റെ ഉപരിതലത്തിൽ കൂടിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു വർഷമായിരുന്നു കരാർ കാലാവധി. മൂന്നുതവണ കാലാവധി നീട്ടി. ഇതിനിടയിൽ ബി.എം. വരെയുള്ള പണികൾ ഒന്നര വർഷം മുമ്പ് പൂർത്തിയാക്കി. എന്നിട്ടും പൈപ്പുകൾ മാറ്റിയിട്ടില്ല. തുടർന്നാണ് ഏതാനും മാസം മുമ്പ് പണി തുടരാനാവില്ലെന്ന് കരാറുകാരൻ സർക്കാരിനെ അറിയിച്ചത്. പൈപ്പ് മാറ്റാനുള്ള പണികൾ നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...