അടൂര്‍: എംആര്‍ഐ സ്കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. അടൂര്‍ ദേവി സ്കാന്‍സിലെ റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അനിരുദ്ധന്റെ മകന് അംജിത്ത് (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം.
അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലാണ് സ്കാനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എംആര്‍ഐ സ്കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ദൃശ്യങ്ങളാണ് രഞ്ജിത്ത് പകര്‍ത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന മനസിലാക്കിയത്. പെണ്‍കുട്ടി ഉടന്‍ തന്നെ ബഹളമുണ്ടാക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്ത് വന്ന് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഇയാള്‍ ഇതിന് മുന്‍പും ദൃശ്യങ്ങള്‍ പകര്ത്തിയിട്ടുള്ളതായി സംശയിക്കുന്നു. ദേവി സ്കാന്‍സ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല.