തോട്ടമൺകാവിൽ ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കൊയ്പ്പള്ളിൽ ശശിധരൻ സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ സംഘടിപ്പിച്ചു വന്ന ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം സമാപിച്ചു. ‘അമ്മേ ശരണം, ദേവീ ശരണം വിളികളും വായ്ക്കുരവകളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ പമ്പാനദിയിലെ ആറാട്ടുകടവിൽ നടന്ന അവഭൃത സ്നാനത്തിന് നൂറു കണക്കിനാളുകൾ പങ്കെടുത്തു. പത്തനാപുരം തലവൂർ ഹരി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൂജാ ചടങ്ങുകൾ നടന്നത്. തുടർന്ന് ക്ഷേത്രനടയിൽ മഹാ അന്നദാനവും നടന്നു. ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ഭാരവാഹികളായ ജിഹരികുമാർ ,അഡ്വ ഷൈൻ ജി.കുറുപ്പ് കെ.ബാലചന്ദ്രൻ നായർ , കെ.കെ സത്യ ശേഖരൻ നായർ, കെ.സി ഗോപിനാഥപിള്ള എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....