തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ; ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്. ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഡബ്ലുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകളും നിയന്ത്രിച്ചിട്ടുണ്ട്. അതിനാൽ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരുടെ എണ്ണവും നിയന്ത്രിക്കുന്നത് ബോർഡ് യോഗം ചർച്ച ചെയ്യും. ഇതോടൊപ്പം ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ആചാരങ്ങൾ മാത്രമായി ചുരുക്കുന്നതിനെക്കുറിച്ചും ബോർഡ് ഇന്ന് തീരുമാനമെടുക്കും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകൾ പതിനെട്ടായിരം കടന്നപ്പോൾ ഇന്നലത്തെ ടിപിആർ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആർ 36 ന് മുകളിലാണ്.

ആൾക്കൂട്ട നിയന്ത്രണം കർശനമാക്കുന്നതിനായി കൂടുതൽ സെക്ട്രൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ സ്‌കൂളിലെത്തി കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സ്‌കൂളുകളിലെ വാക്‌സിനേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

0
കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ...

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...

സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി വീട്ടുകാരോട് പണം ആവശ്യപ്പെട്ടതായി പരാതി

0
കോഴിക്കോട്: ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി കുടുംബത്തിന് അയച്ചതായും എട്ട്...