പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം ; യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ര​ട്ടി : പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെൺകുട്ടിയെ സു​ഹൃ​ത്തി​നെ കൊ​ണ്ട് വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത്​ പ്ര​ലോ​ഭി​പ്പി​ച്ച്‌ കൊ​ര​ട്ടി​യി​ലെ വീ​ട്ടി​ല്‍​നി​ന്നും ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യ സ്ത്രീ ​അ​റ​സ്റ്റി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സാ​ത്തി ബീ​വി​യാ​ണ്​ (25) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ജോ​ലി​ക്കു​പോ​യ സ​മ​യ​ത്ത്​ യുവതി വീ​ട്ടി​ലെ​ത്തി കുട്ടിയെ പെ​രുമ്പാ​വൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി.​ആ​ര്‍. സ​ന്തോ​ഷി​ന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ​യും പ്ര​തി​യെ​യും ക​ണ്ടെ​ത്തി​യ​ത്. മു​ര്‍​ഷി​ദാ​ബാ​ദി​ലു​ള്ള ഭ​ര്‍​ത്താ​വ് അ​റി​യാ​തെ പെ​രുമ്പാ​വൂ​രി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പു​രു​ഷ സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ വ​ന്ന​താ​ണെ​ന്നും പെ​ണ്‍​കു​ട്ടി​യെ​യും കൂ​ട്ടി കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും സാ​ത്തി ബീ​വി പോലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ട്രെ​യി​നി​ല്‍ കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പോ​കു​മ്പോ​ള്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍വീ​സ്​ ന​ട​ത്തു​ന്ന ബ​സി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പ്ര​തി പെ​ണ്‍​കു​ട്ടി​യു​മാ​യി രാ​ത്രി യാ​ത്ര​ക്ക് ബു​ക്ക് ചെ​യ്ത യാ​ത്രാ​രേ​ഖ​ക​ള്‍ പോ​ലീ​സ്​ ക​ണ്ടെ​ത്തി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്.​എ​ച്ച്‌.​ഒ ബി.​കെ. അ​രു​ണ്‍, എ​സ്.​ഐ സി.​എ​സ്. സൂ​ര​ജ്, എ.​എ​സ്.​ഐ​മാ​രാ​യ എം.​വി. സെ​ബി, ജ​യ്സ​ണ്‍ തുടങ്ങിയവ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടം കുളം ആണവനിലയുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന് ഡാർക്ക് വെബ്ബിൽ എത്തിയ സംഭവം ;...

0
ചെന്നൈ: കേരളത്തിന്റെ തൊട്ടടുത്തുള്ള കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അതീവ...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം ; യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തു

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ബ്രഹ്മ കോഹ​ഗ്നിഷൻ...

കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല

0
കൊച്ചി : കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം...

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

0
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ....